ന്യൂദല്‍ഹി: ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി ഇന്ത്യയില്‍ രൂപീകരിക്കുന്ന വിമാനക്കമ്പനി ടാറ്റ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ആറ് പേരെ ശുപാര്‍ശ ചെയ്യും. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാല് ഡയറക്ടര്‍മാര്‍ ടാറ്റ സണ്‍സില്‍ നിന്നും രണ്ട് പേര് സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നുമായിരിക്കും. ടാറ്റ സണ്‍സ് നിര്‍ദ്ദേശിക്കുന്ന വ്യക്തിയായിരിക്കും എല്ലായ്പ്പോഴും ബോര്‍ഡ് ചെയര്മാന്. ചെയര്‍മാനും ഡയറക്ടര്‍മാരില്‍ മൂന്നില്‍ രണ്ടുപേരും ഇന്ത്യാക്കാരായിരിക്കുമെന്നും അപേക്ഷയില്‍ പറയുന്നു.
ഈ പുതിയ സംയുക്ത സംരഭത്തിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വ്യോമയാന മേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുമെന്നും അധികൃതര്‍ പറയുന്നു.
ഇരു കമ്പനികളും തമ്മിലുള്ള ധാരണാപത്രത്തില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്ന് ഡയറക്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രസാദ് മേനോന്, മുകുന്ദ് രാജന്, മക് സ്വീ വഹ് എന്നിവരെയാണ് ടാറ്റ സണ്‍സ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭത്തില്‍ 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റാ സണ്‍സിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: