ആലുവ: നദീതീരസംരക്ഷണനിയമം ലംഘിച്ച് പെരിയാര്‍ തീരം കയ്യേറിജില്ലടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റെസ്റ്റോറന്റ് മൂന്നുമാസത്തിനകം പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ കാലാവധി ഒക്ടോബര്‍ 2ന് അവസാനിക്കും.
ഡിടിപിസി നല്കിയ റിവ്യൂഹര്‍ജി ഇതുവരെ കോടതിഫയലില്‍ സ്വീകരിച്ചിട്ടില്ല. തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡിന് അഭിമുഖമായിപുഴകയ്യേറിയാണ് ഹോട്ടല്‍ സമുച്ചയം നിര്‍മ്മിച്ചതെന്നാരോപിച്ച് പരിസ്ഥിതി സംരക്ഷണസംഘം പ്രവര്ത്തകന് അഡ്വ.ശിവന്‍മഠത്തില്‍ ആണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്ജിതള്ളിയെങ്കിലും സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി നേടി. കഴിഞ്ഞ ജൂലൈ രണ്ടിനാണ് കെട്ടിടം പൊളിക്കണമെന്ന വിധിയുണ്ടായത്.
അഡ്വ.ജനറലുമായി നിയമവശങ്ങള്‍ പരിശോധിച്ച് ആഗസ്റ്റ് ഒന്നിന് അഡ്വ.ലിസ് മാത്യു മുഖേന ഡിടിപിസി റവ്യൂഹര്ജി നല്‍കിയെങ്കിലും ഇതുവരെ കോടതിഫയലില്‍ സ്വീകരിച്ചിട്ടില്ല. ഇതോടെ കെട്ടിടം പൊളിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
കോടതി അനുവദിച്ച ദിവസത്തിനകം ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ലെങ്കില്‍ കെട്ടിടം പൊളിക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കാന്‍ മറ്റൊരു ഹര്‍ജി നല്‍കാനാണ് ഡിടിപിസിയുടെ ആലോചന. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പ്രതിയും കെടിഡിസി, ജില്ലാകളക്ടര്‍, ഡിടിപിസി, സ്റ്റേറ്റ്റിവര് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, നഗരസഭ എന്നിവരെ പ്രതികളാക്കിയാണ് പരിസ്ഥിതി സംരക്ഷണ സംഘം ഹര്‍ജി നല്‍കിയിരുന്നത്. പത്ത് വര്‍ഷം മുമ്പ് കുട്ടികള്‍ക്ക് പാര്‍ക്ക് നിര്‍മ്മിക്കാനെന്ന പേരില്‍ നഗരസഭയാണ് പെരിയാര്‍ തീരം മണ്ണിട്ട് നികത്തിയത്. അഞ്ച്വര്‍ഷം മുമ്പ് സ്ഥലം ജില്ലാടൂറീസം പ്രമോഷന് കൗണ്‍സില്‍ ഏറ്റെടുത്ത് മുക്കാല്‍ കോടി ചെലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചു. മുന്‍ നഗരസഭ കൗണ്‍സിലിന്റെ കാലത്ത് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കേ ഉദ്ഘാടനം നടത്തി. ഡിടിപിസി നിര്‍മ്മാണം ആരംഭിച്ചതോടെയാണ് പരിസ്ഥിതി സംഘം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: