മുംബൈ: ചെറുനഗരങ്ങളിലും ഫാസ്റ്റ് ഫുഡ് വിപണി അതിവേഗം വളരുന്നതായി ക്രിസിലിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 3,400 കോടി രൂപയാണ് ഫാസ്റ്റ് ഫുഡ് വിപണി നേടുന്നതെങ്കില്‍ 2016 ഓടെ ഇതിന്റെ ഇരട്ടി വളര്‍ച്ച നേടുമെന്ന് ക്രിസില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുമ്പോഴും ക്വിക് സര്‍വീസ് റെസ്റ്റോറന്റ് മേഖല വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. ചെറു നഗരങ്ങളില്‍ കൂടുതല്‍ ഫാസ്റ്റ് ഫുഡ് സ്റ്റോറുകള്‍ തുറക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16 ഓടെ 7,000 കോടി രൂപയുടെ വളര്‍ച്ചയായിരിക്കും ഫാസ്റ്റ് ഫുഡ് മേഖല നേടുക.
നിലവില്‍ 25 ശതമാനത്തോളം ഫാസ്റ്റ് ഫുഡ് സ്റ്റോറുകളാണ് ചെറുനഗരങ്ങളിലുള്ളത്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 40-45 ശതമാനമായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ക്വിക് സര്‍വീസ് റെസ്റ്റോറന്റ് വിപണിയില്‍ 63 ശതമാനവും കൈയടക്കിയിരിക്കുന്നത് ആഗോള ബ്രാന്‍ഡുകളാണ്. പിസയ്ക്കും ബര്‍ഗറിനും സാന്റ്വിച്ചിനും തന്നെയാണ് ഈ വിപണിയില്‍ ഇപ്പോഴും മുന്‍ഗണന. പ്രാദേശിക ഭക്ഷണ സാധനങ്ങള്‍ക്ക് ഫാസ്റ്റ് ഫുഡ് വിപണിയില്‍ ഇടം കണ്ടെത്തുകയെന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.
പാശ്ചാത്യ ഭക്ഷണത്തില്‍ ഇന്ത്യാക്കാര്‍ തൃപ്തരാണെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും ക്രിസില്‍ ഡയറക്ടര്‍ അജയ് ഡിസൂസ പറയുന്നു. ചെറുനഗരങ്ങളില്‍ താമസിക്കുന്ന ഇടത്തരം വരുമാനക്കാര്‍ ക്വിക് സര്‍വീസ് റസ്റ്റോറന്റുകളില്‍ ചെലവാക്കുന്ന തുക മെട്രോപൊളിറ്റന്‍ നഗരങ്ങളിലുള്ളവര്‍ ചെലവാക്കുന്ന തുകയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: