കൊച്ചി: ആവേശകരമായ റേസിംഗ് പ്രകടനത്തോടെ കെ.ടി.എം. 390 ഡ്യൂക്ക് കൊച്ചിയില്‍ പുറത്തിറക്കി. കെ.ടി.എം. അതിന്റെ ഓറഞ്ച് ദിനത്തിലാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ ജി.സി.ഡി.എ. ഹെലിപാഡില്‍ കെ.ടി.എം. 390 ഡ്യൂക്ക് പുറത്തിറക്കിയത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സൗത്ത് ഹെഡ് ഗൗരവ് രാത്തുറേ കെ.ടി.എം. 390 ഡ്യൂക്ക് പുറത്തിറക്കി. കൊച്ചിയില്‍ 1,84,092 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
കെ.ടി.എമ്മിന്റെ ഡ്യൂക്ക് 390ന്റെ പുറത്തിറക്കലിനോടനുബന്ധന്ധിച്ച് സംഘടിപ്പിച്ച ബൈക്ക് റേസിംഗില്‍ 38 ബൈക്കുകള്‍ പങ്കെടുത്തു. എംഎല്‍എ മാരായ ഡോമിനിക് പ്രസന്റേഷനും ഹൈബി ഈഡനും ചേര്‍ന്ന് റേസിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂര്‍ സ്വദേശി കെ.സി. ഋഷിന് റേസിംഗില്‍ ഒന്നാമതെത്തി. കൊച്ചിയില്‍ നിന്നുള്ള ഡി.എഫ്.ജി ഗ്രൂപ്പിന്റെ ബൈക്ക് സ്റ്റണ്ട് പ്രകടനം കാണികളെ ആവേശം കൊള്ളിച്ചു. നഗരത്തിലെ കെ.ടി.എം. ഉടമകളെയെല്ലാം പരിപാടിയില്‍ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: