കൊച്ചി : ഗ്രന്റ്ഫോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെന്നൈയിലെ ആസ്ഥാന കാര്യാലയത്തിന് ഗ്രീന്‍ ബില്‍ഡിങ് സര്ട്ടിഫിക്കേഷന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലീഡ് (ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഡിസൈന്‍) ഇബി പ്ലാറ്റിനം സര്ട്ടിഫിക്കേഷന് ലഭിച്ചു.
നിലവിലുള്ള കെട്ടിടം സ്വമേധയാ ഗ്രീന്‍ ബില്ഡിങ്ങാക്കി മാറ്റിയ രാജ്യത്തെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ഗ്രന്റ്ഫോസ്. കൂടാതെ ഗോള്‍ഡ് അംഗീകാരം ലഭിച്ച ശേഷം എട്ട് വര്‍ഷത്തിനകം പ്ലാറ്റിനത്തിലേക്ക് മാറുന്ന ആദ്യ സ്ഥാപനവുമാണ്. 2005-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രന്റ്ഫോസ് ആസ്ഥാന മന്ദിരത്തിന് ലീഡ് ഗോള്‍ഡ് അംഗീകാരം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ കെട്ടിടമെന്ന ഖ്യാതിയുമുണ്ട്. ഉയര്‍ന്ന ഊര്‍ജ ക്ഷമത, മലിന ജലം പൂര്‍ണമായും റീസൈക്കിള്‍ ചെയ്ത് ശുദ്ധജലമാക്കാനുള്ള കഴിവ്, മഴവെള്ള സംഭരണശേഷി എന്നിവ കെട്ടിടത്തിന്റെ സവിശേഷതകള്‍.
പരിസ്ഥിതി സംരക്ഷണത്തിന് കമ്പനി നല്കി വരുന്ന പ്രാധാന്യം എടുത്തു കാട്ടുന്നതാണ് ലീഡ് അംഗീകാരമെന്ന് ഗ്രന്റ്ഫോസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ എന്‍.കെ. രങ്കനാഥ് പറഞ്ഞു. ഹീറ്റിങ്, ഹോട്ട് വാട്ടര്‍ സര്‍വീസ് സിസ്റ്റം, കൂളിങ്, എയര്‍കണ്ടീഷനിങ്, വ്യവസായാവശ്യങ്ങള്‍, പ്രഷര്‍ ബൂസ്റ്റിങ്, ലിക്വിഡ് ട്രാന്‍സ്ഫര്‍, ഗ്രൗണ്ട് വാട്ടര്‍ സപ്ലൈ, സ്വീവേജ്, വെയ്സ്റ്റ് വാട്ടര്‍, ക്ലോറിനേഷന് സിസ്റ്റം എന്നിവയ്ക്കുള്ള പമ്പുകളും അനുബന്ധ സാമഗ്രികളുമാണ് ഗ്രൗണ്ട്ഫോസിന്റെ ഉല്പന്നങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: