കൊച്ചി: സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് (ഐഎസ്ഐ സി) ന്റെ പങ്കാളിത്തത്തോടെ, വിദ്യാര്‍ത്ഥികള്‍ക്കായി ട്രാവല്‍ ഐഡി കാര്‍ഡ് അവതരിപ്പിച്ചു. ആക്സിസ് ബാങ്ക് ഐഎസ്ഐസി ഫോറെക്സ് കാര്‍ഡ് പ്രഥമ ഫോട്ടോ ട്രാവല്‍ കറന്‍സി കാര്‍ഡാണ്.
യു എസ് ഡോളര്‍, യൂറോ, ജിബിപി, എയുഡി കറന്‍സികളില്‍ പ്രസ്തുത കാര്‍ഡ് ലഭ്യമാണ്. 34 ദശലക്ഷം മര്‍ച്ചന്റ് ലൊക്കേഷനുകളിലും രണ്ട് ദശലക്ഷം മാസ്റ്റര്‍ കാര്‍ഡ് എ ടി എമ്മുകളിലും കാര്‍ഡിന് സാധുതയുണ്ട്. കാര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷം. യാത്ര, താമസം, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങള്‍, റീട്ടെയ്ല്‍ ഷോപ്പിംഗ്, റസ്റ്റോറന്റ്, കഫെകള്, വിനോദ പരിപാടികള്‍, എന്നിവയ്ക്കെല്ലാം കാര്‍ഡ് ഉപയോഗിക്കാം.
125 രാജ്യങ്ങളില്‍ ഡിസ്കൗണ്ടും ലഭ്യമാണെന്ന് ആക്സിസ് ബാങ്ക് ട്രഷറി ബിസിനസ് ബാങ്കിങ്ങ് ആന്‍ഡ് കാപിറ്റല്‍ മാര്‍ക്കറ്റ്സ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ രാഥ് ചൂണ്ടിക്കാട്ടി.
ഈ കാര്‍ഡ് വികസിപ്പിച്ചെടുക്കാന്‍ തങ്ങളും, മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയും ആക്സിസ് ബാങ്കും കഴിഞ്ഞ രണ്ടു വര്‍ഷമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഐഎസ്ഐസി ഇന്ത്യാ ഡയറക്ടും ഇന്റര്‍നാഷണല്‍ ഐഎസ്ഐസി ബോര്‍ഡ് മെമ്പറുമായ റീച്ചാ ഗോയല്‍ സിക്രി പറഞ്ഞു.
വിദ്യാര്‍ത്ഥിയുടെ പേര്, ജനനതീയതി, ഫോട്ടോ ഐഎസ്ഐസി ലൈസന്‍സ് നമ്പര്‍, സര്‍വകലാശാലയുടെ പേര് എന്നിവയെല്ലാം അടങ്ങിയ കാര്‍ഡ് ഒരു ആധികാരിക രേഖ കൂടി ആയിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സൗത്ത് ഏഷ്യ ഡിവിഷന് പ്രസിഡന്റ് ആരി സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: