കൊച്ചി: ഹെല്‍ത്ത് ടൂറിസം രംഗത്ത് കേരളത്തിന്റെ മികവിന് വേദിയൊരുക്കാന്‍ കേരള ഹെല്‍ത്ത് ടൂറിസം 2013 സംഘടിപ്പിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) കേരള സര്‍ക്കാറും സംയുക്തമായി സംഘടിപ്പിക്കു ഈ പരിപാടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ കൊച്ചിയിലെ ലേ മെറീഡിയന് ഹോട്ടലില്‍ നടക്കും.
ഹെല്‍ത്ത് ടൂറിസം മേഖലയില്‍ കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് അവബോധം പകരാന്‍ കേരള ഹെല്‍ത്ത് ടൂറിസം 2006 സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായിരുന്നു അത്. 2007ല്‍ ഒരുക്കിയ രണ്ടാം എഡിഷന് ശേഷം കേരളത്തിലെ ആശുപത്രികളില്‍ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെയുള്ള വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാമത് എഡിഷനായ കേരള ഹെല്‍ത്ത് ടൂറിസം 2011ന്റെ വിജയം ഈ വ്യവസായ മേഖലയ്ക്ക് മൊത്തത്തില്‍ ഗുണകരമായി മാറി.
വിദേശപ്രതിനിധികള്ക്ക്് മുന്നില്‍ ഹെല്‍ത്ത് ടൂറിസം രംഗത്ത് അന്താരാഷ്ട്രതലത്തിലുള്ള കേരളത്തിന്റെ മികവ് പ്രതിഫലിക്കുന്ന ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുന്നവര്‍ക്ക് ഒത്തുചേരാന്‍ വേദിയൊരുക്കുകയാണ് കേരള ഹെല്‍ത്ത് ടൂറിസം 2013. ഹെല്‍ത്ത്കെയര്‍, ടൂറിസം മേഖലകളിലും സര്‍ക്കാര്‍ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തേര്‍ഡ് പാര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍മാരും എയര്‍ലൈനുകള്‍, എംബസികള്‍, ട്രേഡ് ഓഫീസുകള്‍, മുന്‍നിര ആശുപത്രികള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സ്പാകള്‍, ഹെല്‍ത്ത് ട്രാവല്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എിവര്‍ പരിപാടിയില്‍ പങ്കെടുക്കും. എംബസികള്‍, കോണ്‍സുലേറ്റുകള്‍, മെഡിക്കല്‍ ടൂറിസം രംഗത്തെ ട്രേഡ് ഓഫീസുകള്‍ എിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ എത്തിക്കുന്നതിലാണ് സിഐഐ ഇത്തവണ ശ്രദ്ധയൂന്നുന്നത്. ദൂബായ്, അബുദാബി എിവിടങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും. യുകെ, യുഎസ്എ, കാനഡ, മാലി ദ്വീപ്, മിഡില്‍ ഈസ്്റ്റ്, ശ്രീലങ്ക തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും.
കേരള ഹെല്‍ത്ത് ടൂറിസം പ്രദര്‍ശനത്തിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനമായ മെഡി എക്വിപ് 2013ഉം സംഘടിപ്പിക്കുന്നുണ്ട്.കേരള ഹെല്‍ത്ത് ടൂറിസം പ്രദര്‍ശനത്തിന് സമാന്തരമായി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ കൊച്ചിയിലെ ലേ മെറീഡിയന് ഹോട്ടലില്‍ തന്നെ നടക്കും.
മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രികളിലേക്കുള്ള സാമഗ്രികളും നിര്‍മ്മിക്കുന്ന കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.കോഫറന്‍സിന് ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ 400 ഓളം പ്രതിനിധികളെയും പ്രദര്‍ശനത്തിന് 2000ലേറെ സന്ദര്‍ശകരെയുമാണ് പ്രതീക്ഷിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുവര്‍ ബന്്ധപ്പെടുക: സജി മാത്യു, ഫോ: 04844012300 ഇമെയില്‍ [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: