കൊച്ചി: ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂ അസോസിയേഷന്റെ പ്രസിഡന്റായി പരേശ്നാഥ് (സരസ് സലില്‍) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ആഗ്രയില്‍ നടന്ന ഇല്നയുടെ 72-ാംമത് വാര്‍ഷിക സമ്മേളനമാണ് പരേശ് നാഥിനെ എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. കേരളത്തില്‍ ഡോ.എ.വി പ്രകാശിനെ (പ്രദീപം ദിനപത്രം) സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുത്തു.വാര്‍ഷിക സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇരുനൂറോളം പ്രസാധകര് പങ്കെടുത്തു.
ജനാധിപത്യത്തിന്റെ ജീവനാണ് ഭാഷാ പത്രങ്ങള്‍. ഭാഷകളില്ലെങ്കില്‍ നമ്മുടെ വ്യവസ്ഥയും നിയമാധികാരവും സുരക്ഷിതമായിരിക്കില്ല. എന്നാല്‍ പ്രസിദ്ധീകരണരംഗത്തെ അസംഘടിതരായ ചെറുതും വലുതുമായ ഭാഷാ സമൂഹങ്ങളുടെ നിലനില്പ് ആശങ്കാജനകമാണെന്ന് പരേശ്നാഥ് അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം ഡിഎവിപി ചെറിയ പോരായ്മകളുടെ പേരില്‍ 2000 വര്‍ത്തമാന പത്രങ്ങളുടെ പുതുക്കല്‍ നടപടി റദ്ദ് ചെയ്തതു തന്നെ ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: