കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്ഗണ്മാന് അറസ്റ്റിലായ സലിംരാജിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിക്കും. ഈ മാസം 27 വരെയാണ് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് വച്ച് സലിം രാജും കൂട്ടരും കാറില്‍ സഞ്ചരിക്കുകയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രസന്നനെ ആക്രമിച്ച കേസിലാണ് സലിംരാജ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. പ്രസന്നനെ കാറില്‍നിന്നിറക്കി മറ്റൊരു കാറിലേക്ക് കയറ്റാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: