കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന ജന്മഭൂമി വാര്‍ത്തയോടുള്ള മമ്മൂട്ടിയുടെ പ്രതികരണം ബ്ലോഗില്‍. താന്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടി ബ്ലോഗില്‍ കുറിച്ചത്. തിരുവനന്തപുരത്ത് ഇടതുമുന്നണി പിന്തുണയോടെ മമ്മൂട്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തയോ ഇതു സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയോ അദ്ദേഹം നിഷേധിച്ചില്ല. മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ താന്‍ സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും ഇക്കുറി താരം പറഞ്ഞിട്ടില്ല.
അതേസമയം, മമ്മൂട്ടിയെ മത്സരിപ്പിക്കാനുള്ള നീക്കവുമായി സിപിഎം നേതൃത്വം മുന്നോട്ടുപോകുന്നതായാണ് സൂചന. മമ്മൂട്ടി മത്സരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന് തന്നെ താത്പര്യമെടുക്കുന്നതായാണ് വിവരം. തിരുവനന്തപുരത്തോ അല്ലെങ്കില്‍ എറണാകുളത്തോ മമ്മൂട്ടിയെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സിപിഎം സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതോടെ മമ്മൂട്ടിക്കു വഴങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്.
മമ്മൂട്ടി മത്സരത്തിനു തയ്യാറായാല്‍ തിരുവനന്തപുരത്തിനു പകരം സിപിഐക്ക് മറ്റൊരു മണ്ഡലം നല്‍കേണ്ടി വരും. ഇക്കാര്യത്തിലും മുന്നണിക്കുള്ളില്‍ പ്രാഥമികവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ പകരം ലഭിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ മുന്നണിക്കുള്ളില്‍ പൂര്‍ണ ധാരണയിലെത്തിയ ശേഷംമതി തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ സമ്മതം മൂളാനെന്നാണ് സിപിഐ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: