ജനനവും മരണവും പ്രകൃതിക്കുചേര്ന്നതാണ്. ആത്മാവിനല്ല. എന്നാലും ജ്ഞാനികള്‍ ഭ്രമിക്കുന്നു. സൂര്യനാണ് ചലിക്കുന്നത്. ഭൂമിയല്ല എന്ന് നാം ഭ്രാന്തിവശാല് വിചാരിക്കും പോലെ, നാമാണ് മരിക്കുന്നത്, പ്രകൃതിയല്ല എന്ന് നാം ഭ്രമിക്കുന്നു; ഇതെല്ലാം ഭ്രമം. തീവണ്ടി നീങ്ങുമ്പോള്‍ അരികെയുള്ള ഭൂമി നീങ്ങുന്നു എന്നു തോന്നുന്നതുപോലെയാണ് നമ്മുടെ ജനനമരണഭ്രമങ്ങളും. മനുഷ്യമനസ്സിന്റെ ഒരവസ്ഥയില്‍ ഈ സത്തയെ, ഭൂമി, സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ എന്നെല്ലാമായി കാണുന്നു. ഒരേ മനസ്ഥിതിയിലുള്ളവര് ഒരുപോലെ കാണും. എന്നാല്‍ നമുക്ക് മദ്ധ്യേ മറ്റ് ജീവതലങ്ങളും അവയില്‍ അനേകലക്ഷം ജീവികളുമുണ്ടാവാം. നാം അവയെ കാണില്ല, അവര്‍ നമ്മെയും കാണില്ല. നമ്മുടെ മനസ്ഥിതിയോടുകൂടി നമ്മുടെ തലത്തിലുള്ളവരെ മാത്രമേ നാം കാണൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: