കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായിരുന്ന ഒരാള്‍ക്ക് പാക്ചാരസംഘടനയായ ഐഎസ്ഐയുമായി പരോക്ഷബന്ധമെന്ന് ആരോപണം. ഇതുസംബന്ധിച്ച് 2012 മാര്‍ച്ചില്‍ പ്രധാനമന്ത്രിക്ക് രേഖാമൂലം പരാതിലഭിച്ചതായും സൂചന. കേന്ദ്രമന്ത്രിമാരുടെ അടുത്തബന്ധുക്കളില്‍ ചിലര്‍ക്കും പാക്കിസ്ഥാനിലെ ഒരു സ്ഥാപനവുമായി ബന്ധമുണ്ടെന്നും, പരാതിയില്‍ സൂചിപ്പിക്കുന്നു. ഇവരുടെ ഓഹരിപങ്കാളിയായ വിദേശകമ്പനിക്ക് പാക്ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടെന്നും ഈ കമ്പനിയെകുറിച്ച് രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തിവരുന്നതായുള്ള വിവരംവാസ്തയല്ലെന്നും 2012 മാര്‍ച്ച് 14 എന്ന തീയതിവെച്ച് പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് ലഭിച്ച പരാതിയില്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായ ഒരാള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ 58 ലക്ഷം ഓഹരികള്‍ അക്യുമെന്‍ ഫണ്ട്സ് എന്ന കമ്പനിക്ക് കൈമാറിയിട്ടുണ്ട്. 2 ലക്ഷം ഷെയറുകള്‍ മാത്രമാണ് കമ്പനിയുടെ ഇന്ത്യന്‍ പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്. എന്നാല്‍ അക്യുമെന്‍ ഫണ്ടിലേക്ക് പണം ഒഴുക്കുന്ന പാക്കിസ്ഥാനിലെ സാമ്പത്തിക സ്രോതസാണ് ഹാഷിഫ് ഫൗണ്ടേഷന് എന്ന സംഘടന. ഈ സംഘടനയുടെ ഭാഗമായി തന്നെയുള്ളതാണ് കാഷിഫ് ഹോള്‍ഡിംഗ്സ് പ്രൈ.ലിമിറ്റഡ് എന്ന കമ്പനി. ഈ സ്ഥാപനമാകട്ടെ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂഷ്മ നിരീക്ഷണത്തിലുള്ളതുമാണ്.
ഹാഷിഫ് ഹോള്‍ഡിംഗ്സ് എന്ന കമ്പനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുപ്പമുള്ള ഒരാള്‍ക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന വസ്തുതയാണ് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ അടങ്ങുന്ന തെളിവുകള്‍ സഹിതം പരാതിരൂപത്തില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭരണ സംവിധാനത്തിലെ ചിലര്‍ക്ക് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണം ആ ദിശയില്‍ പുരോഗമിച്ചുവരികയാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: