ന്യൂദല്‍ഹി: 2013 ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേ ചരക്ക് ഗതാഗതത്തിലൂടെ 36465.59 കോടി രൂപ വരുമാനമുണ്ടാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനമായ 33841.63 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.75 ശതമാനം അധികമാണിത്.
2013 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ മാസങ്ങളില്‍ 426.14 ദശലക്ഷം ടണ്‍ ചരക്കാണ് റെയില്‍വേ കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 405.42 ദശലക്ഷം ടണ്ണായിരുന്നു. 5.11 ശതമാനം വര്‍ദ്ധനവാണിത് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: