കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ഒരു വമ്പന്‍ പുറത്തുനില്പ്പാണെന്നും അന്വേഷണത്തിലൂടെ പുറത്ത് വന്നില്ലെങ്കില്‍ താനത് പുറത്തു പറയുമെന്നും ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കൊറിയന്‍ കമ്പനിയുമായുള്ള കച്ചവടമുള്‍പ്പെടെ ജനത്തിനറിയാത്ത പലകാര്യങ്ങളുമുണ്ട് ഈ തട്ടിപ്പില്‍ എന്നും അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ ഇതൊക്കെ ജനങ്ങളോട് വിളിച്ച് പറയുമെന്നും ജോര്‍ജ് ഒരു പ്രമുഖ വനിതാ മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
സോളാര്‍ കേസില്‍ നീതിനടപ്പാകുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്ര ദീനാനുകമ്പയുള്ള മറ്റൊരു നേതാവില്ല. പക്ഷെ ഇതുപോലെ അസ്ഥിക്ക് ഗ്രൂപ്പുകളിക്കുന്ന മറ്റൊരു രാഷ്ട്രീയക്കാരന് കേരളത്തില്‍ വേറെയുണ്ടാകില്ല.
മുഖ്യമന്ത്രി ആയിരിക്കുമ്പോഴെങ്കിലും ഗ്രൂപ്പ് കളിയില്‍ അയവ് കാണിക്കണമായിരുന്നുവെന്നും പി.സി. ജോര്‍ജ്ജ് തുടരുന്നു.
കേരള രാഷ്ട്രീയത്തില്‍ പുണ്യവാളന്മാര് ഇല്ലെന്നാണ് ജോര്‍ജ്ജിന്റെ അഭിപ്രായം. വി.എസ്. സമരപ്പോരാളിയും ശുദ്ധനുമാണ്. പക്ഷേ മക്കള്‍ ദൗര്‍ബല്യം വല്ലാതെബാധിച്ചിരിക്കുന്നു. എ.കെ.ആന്റണി അഴിമതി നടത്തില്ലെങ്കിലും അഴിമതികള്‍ക്ക് മുന്നില്‍ കണ്ണടക്കും. സുധീരന് സത്യസന്ധനാണെങ്കിലും ഒരു പ്രശ്നത്തിലും ഇടപെടില്ല. അതൊരു ഇഷ്യൂ ആകുമ്പോള്‍ അതേറ്റെടുക്കാന്‍ മുന്നോട്ട് വരുമെന്നും ജോര്‍ജ്ജ് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: