കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കരാര്‍ തൊഴിലാളികള്‍ സമരത്തില്‍. വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരമാരംഭിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയ്ക്കു വേണ്ടി എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന കിംഗ് ഫിഷര്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലെ 360 കരാര്‍ തൊഴിലാളികളാണ് പണിമുടക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കാര്‍ഗോ വിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരം യാത്രക്കാരെ ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും സമരം തുടര്‍ന്നാല്‍ വിമാനങ്ങള്‍ വൈകുന്നതിനിടയാക്കുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
സമരം നേരിടാന്‍ ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും ജോലിക്കാരെ എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: