ഗുരുവായൂര്‍: ഗുരുവായൂര്ക്ഷേത്രത്തിലേക്ക് അടുത്ത ആറുമാസകാലത്തേക്കുള്ള പുതിയ മേല്‍ശാന്തിയായി പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനക്കല് ഹരീഷ്ണമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജക്ക് ശേഷം നമസ്ക്കാരമണ്ഡപത്തിലെ വെള്ളികുടത്തില്‍ നിക്ഷേപിച്ച 51-പേരില്‍ നിന്നുമാണ്, നിയുക്ത മേല്‍ശാന്തിയെ നിലവിലെ മേല്‍ശാന്തി തിയ്യന്നൂര്‍ മനക്കല് ശ്രീധരന്‍നമ്പൂതിരി, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
നാലാംതവണയാണ് ഹരീഷ്ണമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. പരേതനായ ശാസ്തശര്മ്മന് നമ്പൂതിരിയാണ് പിതാവ്. അമ്മ: ശ്രീദേവി അന്തര്‍ജനം. ഭാര്യ: പട്ടാമ്പി സെന്റ്പോള്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അദ്ധ്യാപിക ദീപാഅന്തര്ജനം.
ഗുരുവായൂര്ക്ഷേത്രത്തിലെ പ്രശസ്തമായ ഉത്രാടകുല സമര്‍പ്പണം ഇന്ന് നടക്കും. ഇന്ന് രാവിലെ 7-മണിക്ക് ശീവേലിക്ക് ശേഷം അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് ക്ഷേത്രംമേല്‍ശാന്തി തിയ്യന്നൂര്മനക്കല് ശ്രീധരന്‍നമ്പൂതിരി ഭഗവാന് ആദ്യ കുലസമര്പ്പിക്കുന്നതോടെ ഉത്രാടകുലസമര്പ്പണം തുടങ്ങും. തുടര്‍ന്ന് നൂറുകണക്കിന് ഭക്തര്‍ ഭഗവാന് കാഴ്ച്ചക്കുല സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: