മറ്റുപല ആഘോഷങ്ങളെപ്പോലെ ഓണവും ഒരു ഓര്‍മ്മ പുതുക്കലിന്റെ ആഘോഷമാണ്. തന്റെ പ്രജകള്‍ക്ക് എല്ലാവിധ ഭൗതിക സുഖങ്ങളും വാരിക്കോരിക്കൊടുത്ത ഒരു അസുര ചക്രവര്‍ത്തിയുടെ ഭോഗസമൃദ്ധമായിരുന്ന ഭരണകാലത്തെക്കുറിച്ചുള്ള ഓര്‍മ്മ. ഓണാഘോഷത്തിന്റെ പിന്നിലുള്ള പുരാണ പ്രസിദ്ധമായ ഐതിഹ്യത്തിന് ശാസ്ത്രീയവും വൈദികവും ആത്മീയവുമായിട്ടുള്ള അര്‍ത്ഥങ്ങള്‍ക്കു പുറമേ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇതിനുള്ള പ്രസക്തി എന്തെന്ന് ചിന്തിക്കാം.
ഭോഗസമൃദ്ധിയുടെ ആസുരികമായ മായാവലയത്തില്‍ പെടുന്ന മലയാള മനസ് യാഥാര്‍ത്ഥ്യം കാണാന്‍ മറന്നുപോകുമ്പോള്‍ പ്രജാക്ഷേമ തല്പ്പരനായിരുന്ന ഒരു ചക്രവര്‍ത്തിയെ സുതലത്തിലേക്കു താഴ്ത്തിയ വാമനമൂര്‍ത്തിയെ കേരളക്കരയില്‍ പരോക്ഷമായെങ്കിലും പ്രതിസ്ഥാനത്തു നിര്‍ത്തുന്നു ചിലരെങ്കിലും. “ധര്‍മ്മത്തെ രക്ഷിപ്പതിനായുധവുമായി നിര്‍മ്മത്സരം നടക്കുന്നിതു നീളെ ഞാന്‍” എന്ന് ശ്രീരാമദേവനും “ധര്‍മ്മത്തെ രക്ഷിക്കുവാനും അധര്‍മ്മത്തെ അടിച്ചമര്‍ത്തുവാനും ഞാന്‍ അവതരിക്കുന്നു”വെന്ന് ശ്രീകൃഷ്ണനും ആണയിട്ടു പറയുമ്പോള്‍ അവതാരമൂര്‍ത്തിയായ വാമനന് എന്തുധര്മ്മത്തെയാണ് രക്ഷിക്കേണ്ടതായിട്ടുണ്ടായിരുന്നത്?
ദേവലോകത്തുനിന്നും ദേവന്മാരെ ആട്ടിപ്പായിച്ച് ദേവന്മാര്ക്ക് അവകാശപ്പെട്ടതെല്ലാം അപഹരിച്ച് കാലബലത്തിലൂടെ ഇന്ദ്രന്റെ സ്ഥാനം കയ്യടക്കി സ്വന്തം ആള്‍ക്കാര്‍ക്കായി വാരിക്കോരി കൊടുക്കുന്നത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന അധര്‍മ്മമല്ലേ. ഇരുട്ട് എന്നുകൂടി അര്‍ത്ഥമുള്ള ബലിപ്രകാശത്തിന്റെ (ദിവ്)ലോകമായ ദേവലോകത്ത് വാഴുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഭംഗം വരുത്തുന്ന അധര്‍മ്മമല്ലേ? സാത്വികനായിപ്പോയി എന്നുള്ളതുകൊണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ന്യായമായ അവകാശങ്ങളും സൗകര്യങ്ങളും ഭരണശക്തി(ഭീകരത)ഉപയോഗിച്ച് മറ്റേതെങ്കിലും വിഭാഗത്തിന് അനര്‍ഹമായി കൊടുക്കുന്നത് അധര്‍മ്മമല്ലേ?
ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്നതെന്താണ്. അസംഘടിതമായതിനാല് ഭൂരിപക്ഷമാണെന്ന് മുദ്രകുത്തി ന്യായമായ അവകാശങ്ങള്‍ പോലും കവര്‍ന്നെടുത്ത് സംഘടിത ന്യൂനപക്ഷ പ്രീണനത്തിനായി ദുരുപയോഗം ചെയ്യുന്ന ബലിമാരെ പാതാളത്തിലേക്കു വിടാന്‍ വാമനന്മാര് അവതരിക്കേണ്ട സമയമായില്ലേ. അതിനു വേണ്ടി നമുക്ക് അദിതി ദേവിയോടും കശ്യപപ്രജാപതിയോടും പ്രാര്‍ത്ഥിക്കാം.
വി.ആര്.ഗോപിനാഥന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: