കൊല്ലം : പാരിപ്പള്ളി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) സമരം തുടരുന്നതിനാല്‍ പ്ലാന്റിലെ വാഹനങ്ങള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം പുനരാരംഭിച്ചു. ഐഒസിയുമായി കരാറൊപ്പിട്ട ട്രക്കുടമകളെ എസ്മ നിയമപ്രകാരം അറസ്റ്റ് ചെയ്യാനും നീക്കമുണ്ട്.
അവശ്യസര്‍വ്വീസ് തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്യാന്‍ നീങ്ങുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ലോറികളും മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. ബോണസ് കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്നാണ് തൊഴിലാളി സംഘടനാനേതാക്കള്‍ അറിയിച്ചത്.
ഒരുമാസത്തെ ശമ്പളം അഡ്വാന്‍സായോ ബോണസായോ നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍വാഹന വകുപ്പ് നിയോഗിച്ച െ്രെഡവര്‍മാരാണ് പാചകവാതക വിതരണം പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: