ബ്രസീലിയ: അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചു. 267 ദിവസം 89 രാജ്യങ്ങളിലൂടെയാണ് ലോകകപ്പ് ട്രോഫി പര്യടനം നടത്തുന്നത്.
ബ്രസീലിലെ പ്രശസ്തമായ ക്രിസ്തുവിന്റെ പ്രതിമക്കു കീഴില്‍ നിന്നാണ് ലോകകപ്പിന്റെ പര്യടനം ആരംഭിച്ചത്. ലോകകിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗങ്ങളായ അഞ്ച് താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്.
സഗാല്ലോ, ക്ലൊഡാല്‍ഡോ, റിവെല്ലിനോ, ബെബെറ്റോ, മാര്‍ക്കോസ് എന്നീ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം നാട്ടില്‍ ലോകകപ്പ് നേടുന്നതിനുള്ള അവസരമാണ് ബ്രസീലിന് കൈവന്നിരിക്കുന്നതെന്ന് 1958-ല്‍ കിരീടം ചൂടിയ ബ്രസീലിയന്‍ ടീമില്‍ അംഗമായ സഗല്ലോ പറഞ്ഞു.
5 ലോകകപ്പുകള്‍ നേടിയ ഏക ടീമാണ് ബ്രസീല്‍. എന്നാല്‍ സ്വന്തം നാട്ടിലൊരു ലോകകപ്പ് വിജയം ബ്രസീലിന് ഇപ്പോഴും അകലെയാണ്. മൂന്ന് ദിവസം കൂടി ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജെയിനെറോയില്‍ തുടരുന്ന ട്രോഫി താഹിത്തിയിലാണ് പര്യടനത്തിന്റെ ഭാഗമായി ആദ്യമെത്തുക. 267 ദിവസം കൊണ്ട് 89 രാജ്യങ്ങളിലൂടെ പര്യടനം നടത്തി ചാമ്പ്യന്‍മാരെ കാത്ത് ട്രോഫി ബ്രസീലില്‍ തിരിച്ചെത്തും.
2006മുതലാണ് ലോകകപ്പ് ട്രോഫിയുടെ ലോക പര്യടനം ഫിഫ ആരംഭിച്ചത്. ഇന്ത്യയില്‍ ട്രോഫിയുടെ പര്യടനം ഡിസംബറില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: