തിരുവനന്തപുരം : ഗീതാഞ്ജലി ഗ്രൂപ്പിന്റെ റീടെയില്‍ സ്ഥാപനമായ ഗീതാഞ്ജലി ജ്യുവല്‍സിന്റെ 101-ാമത് സ്റ്റോര്‍ തിരുവനന്തപുരം പട്ടത്ത് ആരംഭിച്ചു. ഇതോടെ ഗ്രൂപ്പിന്റെ സാന്നിധ്യം കേരളത്തിലുമായി. ആസ്മി, നക്ഷത്ര, ഡിഡാമാസ്, ജിലി, ഡിയ, പരിണീത, സാംഗിനി, നിസാം, അനന്യ, ഗീതഞ്ജലി ഗോള്‍ഡ് എന്നി പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ഗീതാഞ്ജലി ജ്യുവല്സിന് ക്ലാസിക്, എത്നിക്, കാഷ്വല്‍ വിഭാഗങ്ങളിലുള്ള കളക്ഷനുകളുണ്ട്. വ്യത്യസ്ത അവസരങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ രൂപകല്പന ചെയ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈനുകളാണ് ഇവയ്ക്കുള്ളത്. ഗീതാഞ്ജലി ജ്യുവല്‍സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ശ്രീവാസ്തവയ്ക്കൊപ്പം ചലച്ചിത്ര താരങ്ങളായ അനൂപ് മേനോന്, മേഘ്നാ രാജ് എന്നിവര്‍ ചേര്‍ന്നാണ് പട്ടത്തെ സ്റ്റോര്‍ തുറന്നത്.
ഗുണമേന്മ, സംശുദ്ധി, വൈവിധ്യം എന്നിവയില്‍ എക്കാലവും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ഗീതാഞ്ജലി ജ്യുവല്‍സ്. കസ്റ്റമര്‍മാര്‍ക്ക് വിശാലമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്ന ഉല്പന്നനിരയാണ് കമ്പനിയുടെ വിജയത്തിന്റെ മുഖ്യകാരണമെന്ന് ചടങ്ങില്‍ സംസാരിക്കവെ സന്തോഷ് ശ്രീവാസ്തവ വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്് എല്ലാ ഡയമണ്ട് ആഭരണങ്ങളുടെയും വിലയില്‍ ഈമാസം 11 മുതല്‍ 25 വരെ 25 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റോറില്‍ ഓരോ ദിവസവും നടത്തുന്ന ലക്കിഡ്രോയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡയമണ്ട് പെന്‍ഡന്റ് നേടാനും അവസരമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: