മൂവാറ്റുപുഴ: എം.പി. ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടും റോഡ് നിര്‍മ്മാണം നടക്കാത്തതിനെ ചൊല്ലി വിവാദം. പായിപ്ര പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പെരുമറ്റം തൈക്കുടിറോഡ് നിര്‍മ്മാണമാണ് ഫണ്ടുണ്ടായിട്ടും നടക്കാതിരിക്കുന്നത്. കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ചേരിപ്പോരാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്.
റോഡ് മെറ്റിലും ടാറും ഇളകിത്തകര്‍ന്നു കിടന്നിട്ട് വര്‍ഷങ്ങളായി.പി.ടി.തോമസ് എം.പി, റോഡ് നിര്‍മ്മാണത്തിന് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു.വാര്‍ഡ് കൗണ്‍സിലര്‍ മമ്മു താഴത്തക്കുടിയുടെ ഇടപെടല്‍ മൂലമാണ് ഫണ്ട് ലഭിച്ചത്.എന്നാല്‍ പ്ലാനിംഗ് ബോര്‍ഡ് അറ്റകുറ്റപണികള്ക്ക്ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പുതിയ റോഡ് നിര്‍മ്മിക്കാന്‍ മാത്രമേ എം.പി. ഫണ്ട് ഉപയോഗിക്കാനാവൂ എന്നാണ് ചട്ടമെന്ന് ചൂണ്ടിക്കാട്ടി. എം.പി. ഫണ്ട് ഉപയോഗിച്ച പല വര്‍ഡുകളിലും റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നുണ്ടെന്നും നിര്‍മ്മാണം തടയാന്‍ ചിലരുടെ ഇടപെടലാണ് റോഡിന്റെ പണി തടസ്സപ്പെടാന്‍ കാരണമെന്ന് പറയുന്നു.സംഭവം വിവാദമായതോടെ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്പെ്വടുത്തി റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
യു.ഡി.എഫിന്റെ കുത്തകയാണ് 8-ാം വാര്‍ഡ്.കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് മമ്മു വിജയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.മുസ്ലീം ലീഗിനായിരുന്നു ഈ വാര്‍ഡ് നല്‍കിയിരുന്നത്. ഇതിനിടയില്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നതോടെയാണ് കോണ്‍ഗ്രസ് ലീഗ് പോര് രൂക്ഷമാകാനും വികസനപ്രവവര്ത്തനങ്ങള്ക്ക് തടയിടാനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: