പത്തനാപുരം: സോളാര്‍ അഴിമതിയില്‍ മുഖ്യ പങ്കാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കുന്നത് വരെ ബിജെപി പ്രക്ഷോഭം തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി. രാധാമണി പറഞ്ഞു. ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്നധര്ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. മതമൗലികവാദസംഘടനകളുമായി ബന്ധമുള്ള ഒരു ക്രിമിനലിനെ ഒപ്പം കൂട്ടിയാണ് ഉമ്മന്‍ചാണ്ടി കേരളം ഭരിക്കാനിറങ്ങിയത്.
ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളന്മാരുടെയും ഭ്രാന്തന്മാരുടെ ഇരിപ്പിടമാകുന്ന നാണംകെട്ട കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നതെന്ന് രാധാമണി പറഞ്ഞു.
ഇത്തരത്തിലൊരു സര്‍ക്കാരിനെ ചുമക്കേണ്ട ഗതികേട് കേരളത്തിലെ ജനങ്ങള്‍ക്കില്ല. സരിതയും സോളാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് മുഖ്യമന്ത്രി നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ ആവര്‍ത്തിച്ചു പറയുകയാണ്. ഒടുവില്‍ സലിംരാജിനെ പിടിക്കാന്‍ നാട്ടുകാര്‍ ഇടപെടേണ്ടിവന്നു. പോലീസും ആഭ്യന്തരവകുപ്പും ചേര്‍ന്ന് ഈ കേസിലെ എല്ലാ പ്രതികളെയും രക്ഷപ്പെടുത്താനുള്ള തിരക്കഥയാണ് സൃഷ്ടിക്കുന്നതെന്ന് രാധാമണി പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി മുഖ്യപ്രഭാഷണം നടത്തി. തലവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജീവ് കമുകുംചേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ സേതു നെല്ലിക്കോട്, സാബു നെല്ലിക്കോട്, സുജി കവലയില്‍, ആര്. രാജഗോപാല്‍, വിളക്കുടി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: