ചാത്തന്നൂര്‍: നാടിന്റെ പ്രധാന ജല സ്രോതസും നെല്ലറയും ആയ പോളച്ചിറ ഏലയിലും അതിനോട് അനുബന്ധിച്ച് ഉള്ള തോടുകളിലും വ്യാപകമായ മണലൂറ്റ് നബാര്‍ഡ് നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ പോളച്ചിറ ഏലായില്‍ ആണ്. ചിറക്കര ചാത്തന്നൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് പോളച്ചിറ ഏലാ.
മൂന്നേകാല്‍ കോടി രൂപക്ക് കൃഷിക്ക് ആവശ്യമായ അടിസ്ഥാന സൗകാര്യങ്ങള്‍ ഒരുക്കുന്ന പോളച്ചിറ എലായില്‍ ആണ് വ്യാപകമായ മണലൂറ്റ് നടക്കുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെ നടക്കുന്ന പദ്ധതി ഇതുവഴി അട്ടിമറിക്കപ്പെടുകയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. നബാര്‍ഡ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയി നിര്‍മ്മിച്ചിട്ടുള്ള പാലങ്ങളും ബണ്ടുകളും ഇപ്പോള്‍ മണല്‍ വാരല്‍ മൂലം അപകട ഭീഷണിയിലാണ്. പോളച്ചിറ ഏലായുടെ നാല് ഭാഗത്തും രണ്ടും മൂന്നും ആള് താഴ്ചയില്‍ താഴ്ത്തി അടുത്തടുത്ത പുരയിടത്തില്‍ നിന്ന് കൂടി മണ്ണെടുക്കുകയാണ്.
മാത്രവുമല്ല എലായ്ക്ക് ചുറ്റും ഏട്ട് മീറ്റര്‍ നീളം ഉള്ള വറ്റാത്ത ജല സ്രോതസുള്ള തോട് ഉണ്ട്. തോട്ടില്‍ നിന്നും മണലൂറ്റുകയും തോട് ആഴത്തില്‍ കുഴിയുകയും ചെയ്യുന്നത് മൂലം ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് പോളച്ചിറ എലായിലെ ഇരുപ്പു കൃഷിക്ക് ഭീഷണിയാകുന്നു.
നാട്ടുകാരും കൃഷിക്കാരും പഞ്ചായത്ത് അധികാരികള്‍ക്കു പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല എന്നാണ് പറയുന്നത്. പോലീസ് അധികാരികള്‍ക്കും രഹസ്യം ആയി പരാതി നല്‍കിയെങ്കിലും ഇത് വരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
മണലൂറ്റ് നടക്കുന്നത് മൂലം ബണ്ട് റോഡില്‍ കൂടി പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഉണ്ട.് സെയിലന്‍സര്‍ ഉള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് നാട്ടുക്കാര് പറയുന്നത്. തത്വത്തില്‍ നബാര്‍ഡ് നടത്തുന്ന വികസന പ്രവര്‍ത്തങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് മൂലം ഒരു നാടിന്റെ വികസന പ്രവര്‍ത്തങ്ങള്‍ അട്ടിമറിക്കപെടുകയാണ്. രാത്രി പതിനൊന്നു മണി മുതല്‍ രാവിലെ വരെ മാരകായുധങ്ങളും ആയി കാവല്‍ നിന്നാണ് മണല്‍ വാരല്‍ നടക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: