ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി ജവഹര്‍ലാല്‍ ദര്‍ദയ്ക്ക് ബ്രിട്ടന്റെ മരണാനന്തര ബഹുമതി. ബ്രിട്ടനിലെ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമണ്‍സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയാണ് ദര്ദയെ ആദരിച്ചത്.
ദര്‍ദയുടെ പുത്രനും ലോക്മത് എന്ന മറാത്തി ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും കോണ്‍ഗ്രസ് എം.പിയുമായ വിജയ് ജവഹര്‍ലാല്‍ ദര്‍ദ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, രാജീവ് ശുക്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: