Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 248-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 08:34 pm IST
in Samskriti

സ്തുത്യാ പ്രണത്യാ വിജ്ഞപ്ത്യാ ശമേന നിയമേന ച

ലബ്ധോ?യം ഭഗവാനാത്മാ ദൃഷ്ടശ്ചാധിഗത: സ്ഫുടം

പ്രഹ്ലാദന്റെ മനനം തുടര്‍ന്നു: എന്റെ ഭാഗ്യാതിരേകമെന്നു പറയട്ടെ, ഇന്ദ്രിയ സുഖാസസക്തിയുടെ സര്‍പ്പങ്ങള്‍ എന്നെ വിട്ടുപോയിരിക്കുന്നു. എന്നില്‍ എല്ലാ പ്രത്യാശകളും ഭ്രമകല്‍പ്പനകളും അസ്തമിച്ചിരിക്കുന്നു. പരമസത്യത്തിന്റെ തലത്തില്‍ ഞാനെത്തിയിരിക്കുന്നു.

‘ഭഗവദ്‌ കീര്‍ത്തനങ്ങളിലൂടെ, നമസ്കാരങ്ങളിലൂടെ, പ്രാര്‍ത്ഥനകളിലൂടെ, അച്ചടക്കമുള്ള ജീവിതചര്യകളിലൂടെ, ആര്‍ജ്ജിച്ച മന:സമാധാനത്തിനാല്‍ എനിക്ക്‌ ആത്മസ്വരൂപനായ ഭഗവാനെ ദര്‍ശിക്കാന്‍ കഴിഞ്ഞു.’ വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താല്‍ പരംപൊരുളിനെ സാക്ഷാത്കരിക്കാനും അത്‌ ഹൃദയത്തിലുറപ്പിക്കാനും എനിക്കായി. ഇതുവരെ എന്നെ പീഢിപ്പിച്ചുകൊണ്ടിരുന്ന അജ്ഞതയും പരിമിതികളും വിഭ്രാന്തികളും എന്നെ വിട്ടുപോയിരിക്കുന്നു.

അജ്ഞാനത്തിന്റെ കൊടുംകാട്ടില്‍ ഇന്ദ്രിയാസക്തികളാകുന്ന വിഷസര്‍പ്പങ്ങള്‍ വാഴുന്ന വലിയ മണ്‍പുറ്റുകളുണ്ട്‌. മരണമെന്ന ഇരുള്‍ക്കുഴികളുണ്ട്‌. ദു:ഖദുരിതങ്ങളുടെ കാട്ടുതീയുണ്ട്‌. ക്രോധലോഭങ്ങളാകുന്ന കള്ളന്മാരവിടെ മേഞ്ഞുനടക്കുന്നുണ്ട്‌. അതിനൊക്കെപ്പുറമേ, അഹംഭാവമെന്ന വന്‍ശത്രുവും അവിടെയാണ്‌ വാസം.

ഇപ്പോള്‍ സ്വപ്രയത്നത്താലും വിഷ്ണുകൃപയാലും ഞാനതില്‍ നിന്നും സ്വതന്ത്രനായി. എന്റെ മേധാശക്തി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നു. ആ പ്രബുദ്ധതയില്‍ അഹംഭാവമെന്ന ഒരു വസ്തുവിനെ എനിക്ക്‌ തിരിച്ചറിയാനേ ആവുന്നില്ല. സൂര്യപ്രഭയില്‍ ഇരുട്ടിനെ എങ്ങിനെ കാണാനാണ്‌? അഹംഭാവമെന്ന പിശാചിനെ ഒടുക്കിയതിനാല്‍ ഇപ്പോള്‍ ഞാന്‍ പ്രശാന്തനാണ്‌. സത്യം സാക്ഷാത്കരിക്കുകയും അഹംഭാവത്തെ ഇല്ലാതാക്കുകയും ചെയ്തു കഴിഞ്ഞാല്‍പ്പിന്നെ ഭ്രമാത്മകതയ്‌ക്കും ദു:ഖത്തിനും ആസക്തികള്‍ക്കും പ്രത്യാശകള്‍ക്കും മനോവിഭ്രാന്തികള്‍ക്കും ഇടമെവിടെ?

സ്വര്‍ഗ്ഗനരകങ്ങള്‍ , മുക്തിയെക്കുറിച്ചുള്ള ഭ്രമചിന്തകള്‍ , എന്നിവയ്‌ക്കെല്ലാം അഹംഭാവമുള്ളപ്പോള്‍ മാത്രമേ നിലനില്‍പ്പുള്ളൂ. ശൂന്യാകാശത്ത്‌ ചിത്രങ്ങള്‍ വരയ്‌ക്കാന്‍ കഴിയില്ലല്ലോ? അതിനൊരു മാദ്ധ്യമം വേണം. ശരത്കാലപൂര്‍ണ്ണചന്ദ്രന്‍ നഗരത്തെ ശോഭായമാനമാക്കുന്നതുപോലെ അഹംകാരത്തിന്റെ കാര്‍മേഘമെല്ലാം നീങ്ങി, ആസക്തികളാവുന്ന കൊടുങ്കാറ്റടങ്ങിയ എന്നിലെ മേധാശക്തി ആത്മജ്ഞാനത്തിന്റെ നിറവില്‍ ഭാസുരകാന്തിയോടെ നിലകൊള്ളുന്നു.

അഹംകാരവിമുക്തമായ ആത്മാവിനെ ഞാന്‍ നമസ്കരിക്കുന്നു. ഭയാനകങ്ങളായ ഇന്ദ്രിയങ്ങളും എല്ലാത്തിനെയും വിഴുങ്ങുന്ന മനസ്സും അടക്കിയ ആത്മാവിനെന്റെ നമോവാകം. പരമാനന്ദത്തിന്റെ താമരവിരിഞ്ഞുല്ലസിക്കുന്ന ആത്മാവിനെന്റെ നമസ്കാരം. ബോധവും ധ്യാനവും ഇരുചിറകുകളായ, ഹൃദയകമലനിവാസിയായ, അത്മാവിനെന്റെ കൂപ്പുകൈ. അജ്ഞാനത്തിന്റെ ഇരുട്ടകറ്റുന്ന സൂര്യനായ ആത്മാവിനെന്റെ നമസ്കാരം. പ്രേമസ്വരൂപമായ, പ്രേമവര്‍ദ്ധനവിനു കാരണമായ, പ്രപഞ്ചത്തിലെ എല്ലാത്തിനെയും സംരക്ഷിക്കുന്ന ആത്മാവിനെന്റെ നമോവാകം.

ചൂടേറിയ ഇരുമ്പു മുറിക്കാന്‍ ഇരുമ്പുതന്നെ ഉപയോഗിക്കുന്നതുപോലെ ഞാനെന്റെ മനസ്സിനെ അടക്കി നിര്‍മ്മലമാക്കിയത്‌ മനസ്സുകൊണ്ട്‌ തന്നെയാണ്‌. ഞാന്‍ ആസക്തികളെയും, അജ്ഞതയെയും മൂഢതയെയും അവയുടെയെല്ലാം ദ്വന്ദങ്ങളെയും മനസ്സുപയോഗിച്ചു തന്നെ അറുത്തുമുറിച്ചു കളഞ്ഞു.

അഹംകാരമില്ലാതെ എന്റെ ദേഹം അതിന്റെ നൈസര്‍ഗ്ഗികമായ ഊര്‍ജ്ജത്താല്‍ വര്‍ത്തിക്കുന്നു. ജന്മവാസനകള്‍ , മനോപാധികള്‍ , പരിമിതികള്‍ , എല്ലാം എന്നില്‍ അവസാനിച്ചിരിക്കുന്നു. ഞാനെങ്ങിനെ ഈ മായാവലയില്‍ കുടുങ്ങി ഇത്രകാലം കഴിഞ്ഞുകൂടിയെന്നു ഞാന്‍ അത്ഭുതപ്പെടുന്നു. സര്‍വ്വസ്വാതത്ര്യത്തോടെ, ചിന്താഭാരമില്ലാതെ, ആസക്തികളോ ആശകളോ ഇല്ലാതെ, അഹം എന്ന ഭാവനാസത്വത്തിന്റെ അസ്തിത്വത്തെപ്പറ്റിയുള്ള അജ്ഞ്ഞ്ഞതയില്ലാതെ, സുഖാന്വേഷണത്വരയില്‍ ചാഞ്ചാടി ഉല്ലസിക്കാതെയും വലയാതെയും, ഞാന്‍ പരമപ്രശാന്തിയില്‍ എത്തിയിരിക്കുന്നു. എല്ലാ ദു:ഖാങ്ങള്‍ക്കും അവസാനമായി. പരമാനന്ദമായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

India

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.