കൊച്ചി: ഇന്ത്യന്‍ വ്യവസായ-വാണിജ്യ മണ്ഡലം മികച്ച കയറ്റുമതിക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഐലന്റ് കാസിനോ ഹോട്ടലില്‍ നടന്ന 116-ാം വാര്‍ഷിക യോഗത്തില്‍ മുന്‍ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് പുരസ്കാര വിതരണം നടത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒട്ടനേകം പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറിയിട്ടുണ്ട്. സുതാര്യതയാണ് സര്‍ക്കാരിന് ആവശ്യം. ഇത് പ്രകടമായിരിക്കുകയും വേണം. എന്നാല്‍ ഇന്ന് അതില്ല.
വിവരാവകാശ നിയമം സ്വാതന്ത്ര ഇന്ത്യയിലെ സുപ്രധാന നിയമനിര്മാണങ്ങളിലൊന്നാണെന്നും റായ് പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ അതിജീവിക്കാന്‍ കൂട്ടായ ശ്രമം വേണം. ഇത് ഇന്ത്യയ്ക്ക് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഇന്ത്യന്‍ വാണിജ്യമണ്ഡലം പ്രസിഡന്റ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് നന്ദി പറഞ്ഞു. 2012-13 വര്‍ഷത്തില്‍ മികച്ച കയറ്റുമതി നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്കി. കശുവണ്ടി പരിപ്പ് കയറ്റുമതിയില്‍ കൊല്ലം സെന്റ് മേരീസ് കാഷ്യു ഫാക്ടറി, കയര്‍-കയറുല്‍പ്പന്ന കയറ്റുമതിയില്‍ ആലപ്പുഴ ഡി.സി.മില്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സമുദ്രോത്പന്ന കയറ്റുമതിയില്‍ കൊച്ചി മംഗള മറൈന്‍ എക്സീം ഇന്ത്യ ലിമിറ്റഡ്, സുഗന്ധ വ്യജ്ഞനത്തിലും സുഗന്ധ വ്യജ്ഞന ഉത്പന്ന കയറ്റുമതിയിലും ഇരട്ട നേട്ടം നേടി കൊച്ചി ജിആര്കെ ആന്റ് കമ്പനി, തേയില കയറ്റുമതിയില്‍ കൊച്ചി ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡ്, പ്രകൃതിദത്ത റബ്ബര്‍ കയറ്റുമതിയില്‍ പാലക്കാട് സീസണ് ട്രേയ്ഡിങ് കമ്പനി, പൊതുഇന കയറ്റുമതിയില്‍ കൊച്ചി മറൈന്‍ കെമിക്കല്‍സ് എന്നവരാണ് അവാര്‍ഡുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: