ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിന് പ്രാദേശിക മേഖലകളിലും ഏഷ്യന്‍ തലങ്ങളിലും അടുത്തിടെയായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനാ കുന്നില്ലെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന്.
മികച്ച രീതിയിലുള്ള പുരോഗതി കൈവരിക്കാന്‍ ഇന്ത്യന്‍ ഫുട്ബോളിനാകുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
താന്‍ കായിക മേഖലയിലെ അധികാരിയല്ല നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്നുമില്ല. അതുകൊണ്ട് തന്നെ തനിക്ക് ഈ കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വിജയന് വ്യക്തമാക്കി. എന്നാല്‍ കൂടി ഏവരും എന്താണോ കാണുന്നത് അതാണ് താന്‍ പറഞ്ഞതെന്ന് ഇന്ത്യന്‍ ഇതിഹാസം തുറന്നടിച്ചു.
സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ടീം നന്നായി കളിച്ചെകിലും ഉദ്ദേശിച്ച ഫലമുണ്ടാക്കാനായില്ല. ചാമ്പ്യന്‍ഷിപ്പ് നേടാനാകാത്തതിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല ടീമിന്റെ പ്രകടനം അടുത്തിടെയായി മോശമാണെന്ന് പറയുന്നതെന്നും വിജയന് കൂട്ടിച്ചേര്‍ത്തു.
1996ല്‍ താന്‍ കളിക്കുന്ന സമയത്ത് ഇന്ത്യ അദ്യ 100 റാങ്കുകളില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ 147-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ മോശം പ്രകടനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1989- 2003 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ നെടുംതൂണായിരുന്ന ഐ.എം. വിജയന് എഴപത്തി ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: