കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജിന് കുരുക്ക് മുറുകുന്നു. സലിം രാജിന്റെ മതമൗലിക സംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചും ഹവാല ബന്ധത്തെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. വിശദ അന്വേഷണത്തിന് ചേവായൂര്‍ പോലീസ് കൊല്ലത്തേക്ക് തിരിച്ചു.
കോഴിക്കോട്ട് വച്ച് സലിംരാജിനൊപ്പം പിടിയിലായ ഇര്‍ഷാദിന് കൊല്ലത്തെ ഒരു മതമൗലികവാദ സംഘടനയുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ക്വട്ടേഷന്‍ സംഘവുമായെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ യുവാവിനെ പിന്തുടര്ന്നെത്തി മര്‍ദ്ദിച്ച സലീം രാജിനെയും സംഘത്തെയും കോഴിക്കോട് കരിക്കംകുളത്ത് വെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സിലംരാജിനെയും കൂട്ടരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുമ്പ് സലിംരാജ് കോഴിക്കോടെത്തിയിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഇയാള്‍ നഗരത്തിലെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ സലിം രാജിനൊപ്പം എത്തിയവരില്‍ ഒരാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും തെളിഞ്ഞിരുന്നു. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളി റിജോയായിരുന്നു സലിംരാജിനൊപ്പമെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: