തൃശൂര്‍: വര്‍ദ്ധിച്ചുവരുന്ന പ്രമേഹരോഗികളുടെ ആവശ്യാനുസരണം ഡബിള്‍ ഹോഴ്സ് ഷുഗര്‍ഫ്രീ പായസം മിക്സ് ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചു. അഭിനേത്രിയും നര്‍ത്തകിയും ഡബിള്‍ ഹോഴ്സ് ബ്രാന്റ് അംബാസിഡറുമായ ശോഭന, തൃശൂരിലെ ഹോട്ടല്‍ ജോയ്സ് പാലസില്യവച്ച് ഉത്പന്നം ഉദ്ഘാടനം ചെയ്തു.
പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ രഞ്ജിനി ജോണ്‍ മാനേജിങ്ങ് ഡയറക്ടറായ സജീവ് മഞ്ഞില, മാര്‍ക്കറ്റിങ്ങ് ഡയറക്ടറായ വിനോദ് മഞ്ഞില, പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായ സന്തോഷ് മഞ്ഞില, മഞ്ഞിലാസ് ഗ്രൂപ്പ് മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ സുനില്കൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
ഓണത്തിന്റെ അവിഭാജ്യഘടകമായ പായസം ഈ ആഘോഷവേളയില്‍ തന്നെ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്ന് രഞ്ജിജോണ് വ്യക്തമാക്കി. പ്രമേഹ സംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഡയറ്റിങ്ങ് ശീലിക്കുന്നവര്‍ക്കും അവരുടെ ഇഷ്ടവിഭവങ്ങളായ ഡെസേര്‍ട്ട് പായസം എന്നിവ ആസ്വദിക്കുന്നതിനായി മധുരമായ ഒരു ലഘു ആശ്വാസമാണ് ഈ ഉത്പന്നമെന്നും ഇത് കാലത്തിന്റെ ആവശ്യകതയാണെന്നും വിനോദ് മഞ്ഞില പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: