കരുനാഗപ്പള്ളി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം മാര്‍ക്കറ്റ് സി. ദിവാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിലെ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന പാവങ്ങള്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിവില്‍ സപ്ലൈസ് ഓണം മാര്‍ക്കറ്റുകളെന്ന് അദ്ദേഹം പറഞ്ഞു.
പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ട്. ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മുന്‍വശം പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് ഓണം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് വിലക്കുറവിലും അരിയും മറ്റ് സാധനങ്ങളും വാങ്ങാം. നഗരസഭാ ചെയര്മാന് എം. അന്‍സാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുഷലതാ സതീശന്, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് വാഴയത്ത് ഇസ്മയില്‍, മുനമ്പത്ത് വഹാബ്, പി. കെ. ബാലചന്ദ്രന്, കെ. രാജശേഖരന്, ജെ. ജയകൃഷ്ണപിള്ള, അഡ്വ: എം. പ്രവീണ്‍കുമാര്‍, ബി. ഗോപന്, ജി. തങ്കച്ചന്, അജയന്, എം. എസ്. ഷൗക്കത്ത്, ഷിഹാബ് എസ്. പൈനുമൂട്, അനില്‍ വാഴപ്പള്ളി, എ. ഷാജഹാന്, എം. എസ്. ബീന പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: