മധ്യപ്രദേശ് മുഖ്യ മന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് ‘ജന ആശീര്‍വാദ് യാത്ര’ എന്ന തെരഞ്ഞടുപ്പു പ്രചാരണ യാത്രയിലാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമൂഴ വിജയത്തിനു ശ്രമിക്കുകയാണദ്ദേഹം. ഭരണവിരുദ്ധതയെന്ന ഘടകത്തെ അദ്ദേഹം തള്ളിക്കളയുന്നില്ല. ആശീര്വാദയാത്ര പറയുന്നതിങ്ങനെ:- “നിങ്ങളുടെ അനുഗ്രഹം തേടുന്നു, ശിവരാജ് നിങ്ങളുടെ വീട്ടുപടിക്കല്‍.” ഈ മുദ്രാവാക്യമുയര്‍ത്തി 233 നിയമസഭാമണ്ഡലങ്ങള്‍ സന്ദര്ശിക്കാനാണദ്ദേഹത്തിന്റെ പദ്ധതി.
ആദ്യ പ്രതികരണത്തില്‍ ബിജെപി സന്തുഷ്ടരാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് സിംഗിനെക്കാളും പാര്‍ട്ടി പ്രസിഡന്റ് കാന്തിലാല്‍ ഭൂരിയയെക്കാളും കൂടുതല്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ചൗഹാനു കഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: