ഇന്നത്തെ നിലനോക്കിയാല്‍ അവശകോടികളെ സംരക്ഷിക്കുന്നതിന് സര്‍വ്വശക്തി വിചാരിച്ചാല്‍ തന്നെയും അസാധ്യമെന്നുള്ളത് ചുവടെ ചിന്തിക്കുന്ന ആര്‍ക്കും കാണുവാന്‍ കഴിയും. പിന്നെ ഒരു വിധി മാത്രമേയുള്ളൂ. ലോകസൃഷ്ടിക്കപ്പുറം നിയോഗിച്ചിരിക്കുന്ന ഖഡ്ഗ്യാവതാരത്തെക്കൊണ്ട് മര്‍ത്ത്യലോകത്തിന് പൊതുവെ നേരിട്ടിരിക്കുന്ന കളങ്കം അഥവാ അജ്ഞാനത്തെ നിഷ്കാസനം ചെയ്ത് നിഷ്കളങ്കരാക്കി തീര്‍ത്താല്‍ അവരുടെയും മറ്റും നിഷ്കാമകര്‍മ്മമാകുന്ന സല്‍ക്കര്‍മ്മം കൊണ്ടുമാത്രമേ പൊതുവെ സല്‍ഗതിക്ക് മാര്‍ഗമുണ്ടാവുകയുള്ളൂ.
– അഡ്വ. പി.കെ.വിജയപ്രസാദ്
















