ഡമാസ്ക്കസ്: സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും സംഭവുമായി ബന്ധമില്ലെന്നും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
സിറിയയുടെ പക്കല്‍ രാസായുധം ഉണ്ടോയെന്ന കാര്യം സംബന്ധിച്ച് യാതൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. നേരത്തെ രാസായുധ പ്രയോഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 21 ന് ഡമാസ്കസിനു സമീപം 1400 പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിന്റെ പേരില്‍ അമേരിക്ക സിറിയയില്‍ സൈനിക ഇടപെടല്‍ നടത്താനിരിക്കെയാണ് അസദിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: