ചാത്തന്നൂര്‍: ജപ്പാന് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ കണക്ഷന് വേണ്ടി കുഴിക്കുന്ന കുഴികള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. വെള്ളത്തിന് വേണ്ടി കുഴിക്കുന്ന കുഴികള്‍ സമയത്തും കാലത്തും മൂടാത്തത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന കാഴ്ചയാണ് ചാത്തന്നൂരിലും പറവൂരിലും പരിസര പ്രദേശങ്ങളിലും കണ്ടു വരുന്നത്.
റോഡ് മുറിക്കുവാന്‍ കിട്ടുന്ന ഉത്തരവിന് പ്രകാരം ആണ് പ്ലബിംഗ് കരാറുകാര്‍ വാട്ടര്‍ കണക്ഷന് കൊടുക്കുന്നത്. വീടിന്റെ സൈഡില്‍ കൂടിയാണ് പൈപ്പ് പോകുന്നതെങ്കില്‍ ഒരു മീറ്റര്‍ വീതിയിലും നീളത്തിലും സെഡ് കട്ട് ചെയ്തും വീട് നില്ക്കുന്ന ഭാഗത്ത് നിന്ന് റോഡിനു എതിര് സൈഡില്‍ ആണെങ്കില്‍ മറുസെഡില് ഒരു മീറ്റര്‍ നീളത്തിലും വീതിയിലും കട്ട് ചെയ്തുമാണ് റോഡിന് കുറുകെ പൈപ്പ് പോകുന്ന വിധത്തില്‍ വാട്ടര്‍ കണക്ഷന് കൊടുക്കുന്നത്.
പ്ലബിംഗ് കരാറുകാരന് പണി കഴിഞ്ഞു പോയി രണ്ടു ദിവസം കഴിഞ്ഞാല്‍ വെള്ളം ആ കണക്ഷന് കൊടുക്കുന്ന ഭാഗത്ത് ജോയിന്റ് ലീക്ക് ആയി വെള്ളം റോഡില്‍ ഒഴുകി തുടങ്ങും. ശരിയായ രീതിയില്‍ വാട്ടര്‍ കണക്ഷന് കൊടുക്കാത്തതാണ് ഇതിനു കാരണം. കണക്ഷന് എടുത്ത വീട്ടുകാര്‍ പ്ലബിംഗ് കരാറുകാരനെയോ ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഓഫീസിലോ വിളിച്ചാല്‍ വരാം എന്ന് പറയുന്നത് അല്ലാതെ വരില്ല എന്നാണ് പരാതി. പിഡബ്ല്യുഡി അധികാരികള്‍ റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിന് ഉള്ള പൈസ കൂടിയാണ് വാട്ടര്‍ കണക്ഷന് എടുക്കുന്ന വീട്ടുകാരില്‍ നിന്നും ഈടാക്കുന്നത്.
റോഡുകളില്‍ വലിയ ഗട്ടറുകള്‍ ആയിരിക്കുന്നു. പലയിടത്തും നാട്ടുകാര്‍ മണ്ണിട്ട് നികത്തി ആണ് ഈ കുഴികള്‍ നികത്തുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പണിഞ്ഞ കാരംകോട് – പാലമുക്ക് റോഡ്, കൊട്ടാരക്കര – ചാത്തന്നൂര്‍ റോഡ്, ചിറക്കര റോഡ് തുടങ്ങി ചെറുതും വലുതും ആയ നിരവധി റോഡുകള്‍ ആണ് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പേരില്‍ വെട്ടി പൊളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: