കുന്നത്തൂര്‍: ഉള്ളസ്വത്തുമുഴുവനും താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിനുവേണ്ടി ചെലവഴിച്ച് അനാഥനായ കമ്മ്യൂണിസ്റ്റ് വിപ്ലവനേതാവിന് അവസാനം ഗാന്ധിഭവന് ആശ്രയമാകുന്നു. മുക്കിലളിയന് എന്ന് നാട്ടുകാര്‍ ഓമനപ്പേരുനല്കി വിളിച്ച കുന്നത്തൂര്‍ പടിഞ്ഞാറ് കുഴിവിളയില്‍ ഭാസ്ക്കരന്‍(72)നാണ് ഗാന്ധിഭവന് ആശ്രയമായത്.
കുന്നത്തൂര്മേഖലയില് ആദ്യകാലത്ത് സിപിഐ(എംഎല്) കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് മുക്കിലളിയനുള്ളത്. നിരവധി തവണ പോലീസിന്റെ കൊടിയമര്‍ദ്ദനത്തിന് ഇരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉറ്റവരും ഉടയവരും ഏറെയുണ്ടായിട്ടും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് തെരുവുകളില്‍ അലഞ്ഞുനടന്ന ഭാസ്ക്കരന്‍ നാട്ടുകാര്‍ക്ക് തീരാവേദനയായിരുന്നു.
നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്താണ് നക്സല്നേതാവിനെ ഗാന്ധി?വനില്‍ എത്തിച്ചത്. വിപ്ലവവീര്യത്താല്‍ സ്വത്തുക്കള്‍ നശിച്ചതും വിവാഹം കഴിക്കാന്‍ മറന്നതും ജീവിതത്തില്‍ തിരിച്ചടിയായി. മറവിയും രോഗങ്ങളും അലട്ടുമ്പോഴും നേതാവിന്റെയുള്ളിലെ പോരാട്ടവീര്യം ചോര്‍ന്നിരുന്നില്ല. സ്ഥാനമാനങ്ങളോട് താത്പര്യമില്ലാതിരുന്നതും വിപ്ലവനേതാവിന് തിരിച്ചടിയായി. കഴിഞ്ഞദിവസം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ബി. സജീവ്, ക്ഷേമകാര്യചെയര്‍മാന്‍ ആര്. ഗോപാലകൃഷ്ണപിള്ള, വികസനകാര്യ ചെയര്‍പേഴ്സണ്‍ ആര്. രജനി, അംഗങ്ങളായ പി.ബാബുരാജ്,തങ്കപ്പന് ഇരവി,തങ്കച്ചി സദാനന്ദന്,വത്സലാകുമാരി, എസ്.ഹാരിസ്,ചന്ദ്രശേഖരന്‍പിളള, ജി.ശിവന്‍കുട്ടി, കെ.തമ്പാന്, അശ്വിനികുമാര്‍, കാരക്കാട്ട് അനില്‍, ബി. രമേശന്, കെ.ഭാര്‍ഗവന്‍പിള്ള, ശാസ്താംകോട്ട സിഐ ടി.അനില്‍കുമാര്‍, മനുഭായ് എന്നിവര്‍ പങ്കെടുത്തു ചടങ്ങില്‍ നെടിയവിള അരോമ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സമാഹരിച്ച ധനസഹായം ഗാന്ധിഭവന് അധികൃതര്‍ക്ക് കാരക്കാട്ട് സന്തോഷ് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: