പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പത്തനംതിട്ട മജിസ്ട്രേറ്റിന് എഴുതി നല്കിയ പരാതിയില്‍ ബിജു ആവശ്യപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ ബിജു രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ച കോടതി പരാതി എഴുതി നല്കാന് നിര്‍ദേശിക്കുകയായിരുന്നു.
ഒന്നര മണിക്കൂര്‍ സമയം കൊണ്ട് അഞ്ച് പേജ് വരുന്ന പരാതിയാണ് ബിജു രാധാകൃഷ്ണന് എഴുതി തയാറാക്കിയ പരാതി കോടതിക്ക് നല്‍കിയത്. ജോപ്പന്, ഗണേഷ് കുമാര്‍ എന്നിവരെക്കുറിച്ചും എഴുതി നല്കിയ പരാതിയില്‍ പരാമര്‍ശമുള്ളതായി അറിയുന്നു. തന്നെ കൊലപാതകി ആക്കുവാന് രണ്ട് പേരും ചേര്‍ന്ന് ശ്രമിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിജു രാധാകൃഷ്ണനെ ഈ മാസം 19 വരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഗണേഷ് കുമാറിനും മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെനി ജോപ്പനുമെതിരെ ബിജു ആരോപണം ഉന്നയിച്ചിരുന്നു. തന്നെ കേസില്‍ കുടുക്കുന്നത് ഗണേഷും ജോപ്പനുമാണെന്നാണ് ബിജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: