പുനലൂര്‍: സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 2012-13 ലെ ബോണസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കഴിഞ്ഞ ദിവസം സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടേയും കോര്‍പ്പറേഷന്‍ ചെയര്‍മാന്റേയും സാന്നിദ്ധ്യത്തില്‍ നടത്തി. ബോണസായി 20ശതമാനവും എക്സ്ഗ്രേഷ്യാ ആയി 14ശതമാനവും ഓണം ഗിഫ്റ്റ് ആയി 6000 രൂപയും ബോണസിനര്‍ഹതയില്ലാത്ത തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 9000 രൂപ ഫെസ്റ്റിവല്‍ അലവന്‍സായും ഇവയിലൊന്നിനും അര്‍ഹതയില്ലാത്തവര്‍ക്ക് 4500 രൂപ ഫെസ്റ്റിവല്‍ അലവന്‍സായും നല്‍കുവാന്‍ തീരുമാനിച്ചു.
കൂടാതെ ഓണം അഡ്വാന്‍സായി സ്ഥിരം ടാപ്പര്‍/ജനറല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 12000 രൂപയും സ്പെഷ്യല്‍ കാറ്റഗറി/ഫാക്ടറി വര്‍ക്കര്‍ മുതലായവര്‍ക്ക് 13000 രൂപയും ടാപ്പിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്ക് 15000 രൂപയും കാഷ്വല്‍ ടാപ്പേഴ്സിന് 6500 രൂപയും കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക് 6000 രൂപയും ആശ്രിത തൊഴിലാളികള്‍ക്ക് 3000 രൂപയും സ്റ്റാഫ് കാറ്റഗറി ജീവനക്കാര്‍ക്ക് മിനിമം 3000 രൂപയും ഓഫീസര്‍മാര്‍ക്ക് മിനിമം 40000 രൂപയും നല്‍കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ യൂണിയന്‍ നേതാക്കളായ സി.ആര്‍.നജീബ്, ഭാരതീപുരം ശശി, അഡ്വ.നസീര്‍, എച്ച്. രാജീവന്‍, ജിയാസുദ്ദീന്‍, അഡ്വ. വേണുഗോപാല്‍, എസ്. ഷാജി, എ.ആര്‍. ബഷീര്‍, തുടങ്ങിയവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ മോഹനന്‍ പിള്ള, മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. ഹരീന്ദ്രകുമാര്‍, ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ജി. ഗോപകുമാര്‍, പേഴ്സണല്‍ മാനേജര്‍ ബി. ബാബുരാജ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: