കൊട്ടിയം: മുഖത്തല സ്വരലയ സാംസ്കാരിക സമിതിയുടെ പൊന്നൂഞ്ഞാല് ഓണാഘോഷം 15 മുതല്‍ 18 വരെ നടക്കും. 15ന് വൈകിട്ട് 4ന് ഉദ്ഘാടനസമ്മേളനത്തിനും ഓണക്കിറ്റ് വിതരണത്തിനും പ്രൊഫ. വി.ആര്. നമ്പൂതിരി ദീപം കൊളുത്തും. കഥകളി നടി ചവറ പാറുക്കുട്ടി ഉദ്ഘാടനം ചെയ്യും. മുഖത്തല ശിവജി പതാക ഉയര്‍ത്തും.
തുടര്‍ന്ന് ക്വിസ് മത്സരം. 16ന് 6ന് മാരത്തോണ്‍, 6.30ന് ഷട്ടില്‍ ടൂര്‍ണമെന്റ്, 8ന് അത്തപ്പൂക്കളമത്സരം, ശാസ്ത്രീയസംഗീതം, ലളിതഗാനം, കവിത ചൊല്ലല്‍, ഒപ്പനപ്പാട്ട് മത്സരങ്ങള്‍, 10ന് മധുരം മലയാളം കമ്പ്യൂട്ടര്‍ ഗെയിം, 11 മുതല്‍ ജില്ലാതല പ്രസംഗമത്സരം, 3 മുതല്‍ വിനോദമത്സരങ്ങള്‍, 5ന് 60 വയസ്സിന് മുകളിലുള്ളവര്‍ ഓണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കും. ഇതില്‍ പങ്കെടുക്കുന്നവരെ ഓണക്കോടി നല്കി ആദരിക്കും.
17 ന് 8 മുതല്‍ ചെസ്-കാരംസ് വിനോദമത്സരങ്ങള്‍, 11 മുതല്‍ കലാമത്സരങ്ങള്‍, 2ന് ഉറിയടി മാമാങ്കം, 4 ന് കവിയരങ്ങ് ഗിരീഷ് പുലിയൂര് ഉദ്ഘാടനം ചെയ്യും. രാത്രി 7ന് സ്വരലയ നൃത്തസംഗീത വിദ്യാലയത്തിന്റെ നൃത്തം. 18 ന് 8 മുതല്‍ മധുരസംഗീതം, 10ന് നാടകഗാനമത്സരം, 11 ന് ലളിതഗാനമത്സരം, 12 ന് മാപ്പിളപ്പാട്ട്, ചലച്ചിത്രഗാനമത്സരങ്ങള്, 5ന് സാംസ്കാരികസമ്മേളനവും സമ്മാനവിതരണവും. ചലച്ചിത്രതാരം ശ്രീലതനമ്പൂതിരി മുഖ്യാതിഥി ആയിരിക്കും. ചലച്ചിത്ര സംവിധായകന് ഡോ. ബിജു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: