കാസര്‍കോട്: മതതീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ട എബിവിപി കണ്ണൂറ് നഗര്‍ സമിതി അംഗം സച്ചിന് ഗോപാലിണ്റ്റെ ബലിദാനദിനം ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും എബിവിപിയുടെ നേതൃത്വത്തില്‍ നടന്നു. പുഷ്പാര്‍ച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ വിപിന്‍, കാസര്‍കോട് ഗവ.കോളേജില്‍ പ്രദീഷ്, ശ്രീജു, ഗവ.ഐടിഐയില്‍ നിഥീഷ്കുമാര്‍.എം, നിഥീഷ് കോളിയടുക്കം, മുന്നാട് പീപ്പിള്‍ കോളേജില്‍ ശ്രീഷ, അരവിന്ദന് എന്നിവരും നേതൃത്വം നല്കി. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നികില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സംസ്ഥാന സമിതി അംഗം സനല്‍ സംസാരിച്ചു. റോഹിന്, അജിത്ത്, ചരണ്‍ എന്നിവര്‍ നേതൃത്വം നല്കി. സ്കോളര്‍ കോളേജില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗര്‍ സെക്രട്ടറി ശ്രീജിത്ത്, വൈസ് പ്രസിഡണ്ട് വൈശാഖ്, സംഘടന സെക്രട്ടറി വിപിന്‍ എന്നിവര്‍ സംബന്ധിച്ചു. ഹരിദാസ്, സനു എന്നിവര്‍ നേതൃത്വം നല്കി. രാജപുരം സെണ്റ്റ്പയസ് ടെന്‍ത്ത് കോളേജില്‍ നടന്ന പരിപാടിക്ക് ബിനോയ് നേതൃത്വം നല്കി. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്റ്ററി സ്കൂള്‍, മാവുങ്കാല്‍ രാംനഗര്‍ ഹൈസ്കൂള്‍, മടിക്കൈ സ്കൂള്‍, ബല്ല ഹൈസ്കൂള്‍, മുള്ളേരിയ വൊക്കേഷണല്‍ ഹയര്‍സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലും അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. വിദ്യാനഗര്‍ ഗവ.ഐടിഐയില്‍ അനുസ്മരണം അലങ്കോലപ്പെടുത്താന്‍ എംഎസ്എഫ്- ക്യാമ്പസ് ഫ്രണ്ട് ശ്രമം. രാവിലെ പുഷ്പാര്‍ച്ചന നടക്കുമ്പോള്‍ തക്ബീര്‍ വിളിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇവര്‍. ഇതേ തുടര്‍ന്ന് ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എബിവിപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഒഴിവാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: