തൃപ്പൂണിത്തുറ: കളവും ചതിവുമില്ലാത്ത ഓണക്കാലം നമുക്ക് അന്യമായെന്നും രാഷ്ട്രീയവും രാഷ്ട്രീയക്കാരും ചേര്‍ന്ന് ഓണത്തെ പാപ്പരാക്കിയിരിക്കുന്ന അവസ്ഥയാണെന്നും പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞു. ഹില്‍പാലസ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ്സ്റ്റഡിസിന്റെ ആഭിമുഖ്യത്തില്‍ അക്കാദമിക്ക് ബ്ലോക്കില്‍ നടന്ന അത്താഘോഷപരിപാടികള്‍ ഉദ്ഘാടനം ചയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാബലിയുടെ കാലത്ത് പ്രജകള്നുണപറഞ്ഞ് ഒന്നും തന്നെ നേടിയെടുത്തിരുന്നില്ല. ഇന്നാകട്ടെ നുണപറഞ്ഞ് എന്തെല്ലാം നേടിയെടുക്കാനാവും എന്ന ചിന്തയാണ് ജനങ്ങള്‍ക്കുള്ളത്.മിത്ത് നാടിന്റെ സമ്പത്താണ്. സത്യത്തെ കുറിച്ചുള്ള ചിന്തകളാണ് അതിലുള്ളത്. പൈതൃകവും മിത്തുകളുമെല്ലാം മാറ്റം കൂടാതെ നിലനിര്‍ത്തണം. ഓണത്തിനും ഒരു ദേശീയ വികാരമുണ്ടെന്ന് മനസിലാക്കണം കവിപറഞ്ഞു.
ഹാസ്യത്തിലൂന്നിയ ഓണം നവീകൃതം എന്ന കവിതയും സദസിന് മുമ്പാകെ ചെമ്മനം ചാക്കോവായിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്മാന് ആര്.വേണു ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇളമനഹരി ഓണസന്ദേശം നല്കി. സിഎച്ച്എസ് ഡയറക്ടര്‍ ജനറല്‍ പ്രൊഫ.എം.ജി.എസ് നാരായണന് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സി.കെ.ശശിപ്രസംഗിച്ചു. സിഎച്ച്എസ് അക്കാദമിക് ഡീന്‍ ഡോ.എന്‍.എച്ച്.നമ്പൂതിരിസ്വാഗതവും, രജിസ്ട്രാര്‍ കെ.ആര്.സോന നന്ദിയും പറഞ്ഞു.സമ്മേളനത്തിനുശേഷം നാടന്‍ കലാ ആവിഷ്ക്കാരം നടന്നു. പട്ടാമ്പിപള്ളിപ്പുറം സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച പൂതനും തിറയും കളി, ഞാങ്ങാട്ടിരികല്ലാറ്റ് ഉണ്ണികൃഷ്ണക്കുറുപ്പും സംഘവും അവതരിപ്പിച്ച കളമെഴുത്തും പാട്ട് എന്നിവയും ഉണ്ടായി.
സമാപന ദിവസമായ ഇന്ന് ഉച്ചക്ക് 2 മുതല്‍ ഹില്പാലലസ് മ്യൂസിയം ജീവനക്കാരും, സിഎച്ച്എസ് ജീവനക്കാരും, വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: