ശിവരാത്രി ആചരിക്കുന്നതിന്റെ പ്രസക്തി ഇതാണ്. നാം ഉണര്‍വ്വോടുകൂടി, ബോധത്തോടുകൂടി ഇരിക്കുക. രാവും പകലും ഒരുപോലെ ഉണര്‍വ്വോടുകൂടി ഇരിക്കണം. ഈ പറഞ്ഞ ഉണര്‍വ് ശിവരാത്രി ദിവസം മാത്രം മതിയോ? ശിവരാത്രി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ജീവിതത്തില്‍ എല്ലായ്പ്പോഴും ഉണര്‍വോടും ബോധത്തോടും കഴിയേണ്ടവരാണ് നമ്മളെന്ന് ശിവരാത്രി നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. ഓരോ വര്‍ഷവും ശിവരാത്രി വരുമ്പോള്‍ നാം ഓര്‍മ്മ പുതുക്കുകയാണ്. കൂടുതല്‍ ജാഗ്രതയോടെ ജീവിക്കാനുള്ള അവസരം നമുക്ക് ഒരുക്കിതരികയാണ്. ഉണര്‍വ്വോടും ബോധത്തോടും കൂടി ജീവിക്കുന്നവര്‍ എല്ലാ ദിവസവും ശിവരാത്രി നോറ്റവരായി. ഇതുവരെ ഇതിനെക്കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് ശിവരാത്രി പുതിയ ജവിതം ആരംഭിക്കാനുള്ള പുണ്യദിനം കൂടിയാണ്. നമ്മളില്‍ ഉറഞ്ഞുകൂടിയിരിക്കുന്ന അന്ധകാരത്തിന്റെ കോട്ടയെ ഈശ്വരകൃപകൊണ്ട് തട്ടിത്തുറന്ന് ഉണര്‍വ്വിന്റെ ലോകത്തേക്കുള്ള ആദ്യചുവട് വയ്ക്കാനുള്ള ഒരു മഹാസംരംഭമാണ് ശിവരാത്രി.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: