പുനലൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കന് ആശുപത്രിയില്‍ മരിച്ചു. കരവാളൂര്‍ മാത്ര വെനിയേല് ഹൗസില്‍ അലക്സ്(42) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കരവാളൂരില്‍ മദ്യപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പുനലൂര്‍ പോലീസ് അറിയിച്ചു. സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മദ്യപാനം നിര്‍ത്താന്‍ മരുന്ന് ഉപയോഗിച്ചിരുന്ന ഇയാള്‍ വീണ്ടും മദ്യപിച്ചപ്പോള്‍ വൈറല്‍പനിയും തളര്‍ച്ചയും ഉണ്ടാവുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കരവാളൂരില്‍ ഒരു ഓട്ടോറിക്ഷാ തൊഴിലാളിയുമായി വാക്കേറ്റവും സംഘര്ഷവുമുണ്ടാക്കിയപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
സ്റ്റേഷനില്‍ കൊണ്ടുവന്നയുടന്‍ ഇയാള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നെന്നും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇയാളെ ഉപദ്രവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: