കെയ്റോ: ഈജിപ്റ്റിലെ ആഭ്യന്തര വകുപ്പ് മന്ത്രി മുഹമ്മദ് ഇബ്രാഹിം കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു.
കെയ്റോയ്ക്ക് കിഴക്ക് നാസര്‍ നഗരത്തിലായിരുന്നു ഇബ്രാഹിമിനെ ലക്ഷ്യം വച്ച് സ്ഫോടനമുണ്ടായതെന്ന്് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ കാര്‍ ബോംബാണോ റിമോര്‍ട്ട് നിയന്ത്രണത്തിലുള്ള ബോംബാണോ സ്ഫോടനത്തിന് കാരണമായതെന്ന് വ്യക്തമല്ല.
രാജ്യത്തെ പോലീസ് അധികാര പരിധിയിലുള്ള നാസര്‍ നഗരത്തിലെ ഇബ്രാഹിമിന്റെ വസതിയില്‍ സ്ഫോടനമുണ്ടായെന്നാണ് ഈജ്പ്റ്റിലെ ടെലിവിഷനുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. മുസ്ലീം ബ്രദര്‍ ഹുഡിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് നാസര്‍ നഗരം.
അവിടുത്തെ ജനങ്ങളാകട്ടെ മുര്‍സിയെ പിനതാങ്ങുന്നവരും അനുയായികളും. മുര്‍സിയെ പുറത്താക്കിയതിന്റെ പേരില്‍ ഓഗസ്റ്റ് 14ന് പ്രതിഷേധങ്ങളാഞ്ഞടിച്ചതും നൂറോളം പേര് കൊല്ലപ്പെട്ടതും ഇവിടെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: