തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എം പ്രവര്ത്തകന് ജയപ്രസാദിനെ മര്‍ദിച്ച എസ്ഐയ്ക്ക് സസ്പെന്ഷന്. പൂന്തുറ എസ്ഐ സിഎസ് വിജയദാസിനെയാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെയാണ് എസ്ഐ ക്രൂരമായി മര്‍ദിച്ചത്.
സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ജയപ്രസാദിന് ജനനേന്ദ്രിയത്തില്‍ സാരമായ പരിക്കേറ്റില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ ഡി.വിജയന് ലഭിച്ചത്. എന്നാല്‍ മനുഷ്യത്വ രഹിതമായി തുടരെത്തുടരെ ബൂട്ടിട്ട് ചവിട്ടിയത് ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ഡി.ജി.പി വിലയിരുത്തിയത്.
ഡി. വിജയന് ബുധനാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ജയപ്രസാദിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ എസ്ഐയുടെ വീട്ടിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരം ആനയറയില്‍ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടികോര്‍പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരേ സിപിഎന്പ്രവര്ത്തകര് മുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പോലീസ് ലാത്തിച്ചാര്‍ജിലും ഉന്തിലും തള്ളിലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: