ന്യൂദല്‍ഹി: റിസര്‍വ് ബാങ്കിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണറായി രഘുറാം രാജന് ബുധനാഴ്ച്ച ചുമതലയേറ്റു.ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്.
സാമ്പത്തിക മന്ത്രാലയത്തില്‍ 2012 ലാണ് രഘുറാം പ്രവര്‍ത്തിച്ച് തുടങ്ങിയത്. അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രവിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹത്തിനു ഈ മേഖലയില്‍ നീണ്ടകാലത്തെ പരിചയമുണ്ട്. ദല്‍ഹിയിലെ ഐഐടിയിലും അഹമ്മദാബാദ് ഐഐഎമ്മിലും പഠനം പൂര്‍ത്തിയാക്കി. രണ്ടിടങ്ങളിലും സ്വര്‍ണ്ണമെഡല്‍ ജേതാവായിരുന്നു. ഐഎംഎഫില്‍ സാമ്പത്തിക വിദഗ്ധനായും യുവസാമ്പത്തിക ഉപദേഷ്ടാവായും ഒക്ടോബര്‍ 2003 മുതല്‍ ഡിസംബര്‍ 2006 വരെ പ്രവര്‍ത്തിച്ചു.
റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് 2013 ആഗസ്റ്റ് ആറിന് മൂന്ന് വര്‍ഷത്തേക്ക് നിയമിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെയാണ് രഘുറാം രാജന് ചുമതലയേറ്റത്.
ഭോപ്പാലില്‍ 1963 ഫെബ്രുവരി മൂന്നിന് ജനനം. തമിഴ് കുടുംബത്തിലെ രാധികയെന്ന സഹപാഠിയെ വിവാഹം കഴിച്ചു. അക്കാദമി അംഗം, നാണയവിനിമയജ്ഞന്, സാങ്കേതികവിദഗ്ധനായ ഭരണാധികാരി എന്നീ നിലകളില്‍ നിപുണത തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: