കൊല്ലം: ഓയില്‍ കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ നിലപാട് പൊതുജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രൈവറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ശിവജി സുദര്ശന്. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ കൊല്ലം നഗരത്തില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ ഉദ്ഘാ്ടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോട്ടോര്‍ വാഹന പണിമുടക്കിലേക്ക് സര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ വലിച്ചിഴയ്ക്കുകയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഈടാക്കാത്ത സര്‍ച്ചാര്‍ജാണ് കേരളം ഇന്ധനവിലയ്ക്ക് ഏര്‍പ്പെടുത്തുന്നത്. എണ്ണ കമ്പനികള്‍ക്ക് തോന്നിയ വില ഈടാക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും സര്‍ക്കാര്‍ പറയുന്ന നിരക്കില്‍ മാത്രം തൊഴിലാളികള്‍ ജീവിച്ചാല്‍ മതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാനാകില്ല. ജനാധിപത്യം എണ്ണക്കമ്പനികള്‍ക്ക് മുമ്പില്‍ അടിയറ വച്ചിരിക്കുകയാണ് യുപിഎ ഭരണകൂടമെന്ന് ശിവജി സുദര്ശനന് കുറ്റപ്പെടുത്തി.
എല്ലാ മേഖലയിലുംപ്പെട്ട തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം പോലും പൊതുജനത്തിന് നിഷേധിക്കപ്പെടുന്നു. നടപടികള്‍ എടുക്കേണ്ട സര്‍ക്കാര്‍ കൈമലര്ത്തിക്കാട്ടുകയാണ്. നിഷ്ക്രിയമായ ഭരണകൂടമാണ് രാജ്യത്തിന്റെ ശാപം. ആവശ്യസാധനങ്ങളുടെ വിലക്കയറ്റവും അടിക്കടിയുള്ള എണ്ണവില വര്‍ദ്ധനവും മൂലം ജനം പൊറുതിമുട്ടിയിരിക്കുന്നു.
കൊടിയ അഴിമതികളിലൂടെ ധൂര്‍ത്തടിച്ച് മുടിച്ച പൊതുഖജനാവിന്റെ ഭാരം ജനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ശീലമാക്കിയ ഭരണസംവിധാനത്തിന് പ്രതികരണശേഷി നഷ്ടമായിട്ടില്ലെന്ന് തൊഴിലാളിസമൂഹം കാണിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. മോട്ടോര്‍ വാഹനപണിമുടക്ക് സൂചന മാത്രമാണ്. വരാന്‍പോകുന്ന വലിയ ജനകീയസമരത്തിന്റെ തുടക്കമാണ് ഈ പണിമുടക്ക്. വിലക്കയറ്റം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങളോട് സബ്സിഡി നിര്‍ത്തിക്കളയും എന്ന ഭീഷണിയാണ് സര്‍ക്കാരിന്റെ സമാശ്വാസം. ലോകരാജ്യങ്ങളുടെ മുന്നില്‍ സാമ്പത്തികമായി രാഷ്ട്രത്തെ പാപ്പരാക്കാനുള്ള സാമ്പത്തിക വിജ്ഞാനമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആര്‍ജിച്ചിട്ടുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.
യുപിഎ സര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ മനസ്സിനെ അഗ്നിപര്‍വതങ്ങളാക്കി തീര്‍ത്തിരിക്കുകയാണ്. എണ്ണ കത്തിപ്പടരുംപോലെ തൊഴിലാളികളുടെയും സാധാരണക്കാരന്റെയും രോഷാഗ്നിയില്‍ ജനവിരുദ്ധ സര്‍ക്കാര്‍ ചാമ്പലാകുമെന്നും അതിനുള്ള മുന്നറിയിപ്പാണ് പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ആന്റ്എന്ഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘിന്റെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ നഗരത്തില്‍ പ്രകടനവും യോഗവും നടന്നു. റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രസ് ക്ലബ്ബ് മൈതാനിയില്‍ സമാപിച്ചു.
അഞ്ചാലുംമൂട് ഏരിയായില്‍ കടവൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം, അഞ്ചാലുംമൂട് ജംഗ്ഷനില്‍ സമാപിച്ചു. അഞ്ചാലുംമൂട് ഏരിയായില്‍ നടന്ന യോഗം കൊല്ലം വെസ്റ്റ് സെക്രട്ടറി ഡോ. എസ്. ഉണ്ണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പ്രകടനത്തിന് രവിന്ദ്രന് മുരളി, ഡോക്ടര്‍ സുഭാഷ് കുറ്റിശ്ശേരി, രാജന്, ബൈജു, അനില്‍ ബോബി, മീരാസായി, പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളിദ്രോഹ നയങ്ങള്‍ തിരുത്തണമെന്നും, പെട്രോളിയം ഉല്പന്നങ്ങള്ക്ക് സബ്സിഡി നിരക്കില്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നും പ്രകടനത്തിന് മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ യൂണിയന് ജന. സെക്രട്ടറി കെ. ശിവരാജന് സംസാരിച്ചു.
പുത്തൂരില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആര്. സുരേഷ്കുമാര്‍, ആര്. മുരളീധരന്, രതീഷ്, അജി തേവലപ്പുറം, സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കരുനാഗപ്പള്ളിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ മേഖലാ സെക്രട്ടറി ആര്. കെ. സുധീഷ് സംസാരിച്ചു. പ്രകടനത്തിന് കെ. രാജന്, മോഹനന്, സുരേഷ്ചന്ദ്ര ചാറ്റര്‍ജി പി. പ്രമോദ്കുമാര്‍, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി ചാത്തന്നൂരില്‍ വാഹനപണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ദിനംപ്രതി കൂടുന്ന പെട്രോള്‍ ഡീസല്‍വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു നടന്ന വാഹന പണിമുടക്ക് കാരണം ഏറെവലഞ്ഞത് ആശുപത്രികളില്‍ അതാത് തീയതികളില്‍ ചികിത്സക്കായി പോകേണ്ട രോഗികള്‍ ആയിരുന്നു. മിക്ക ആള്‍ക്കാരും അയല്‍ വീടുകളിലെ സ്വകാര്യവാഹനങ്ങളെയും ആംബുലന്‍സ് സര്‍വീസുകളെയും ആണ് ആശ്രയിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ പതിവുപോലെ ആയിരുന്നു. സ്കൂളുകള്‍ക്ക് അവധി ആയിരുന്നുവെങ്കിലും ആധ്യാപകരും മറ്റു സ്റ്റാഫുകളും ഹാജരായി. സ്വകാര്യ വാഹനങ്ങള്‍ എല്ലാം നിരത്തിലിറങ്ങി ഓട്ടോറിക്ഷാ, ടാക്സി, ലോറികള്‍, പ്രൈവറ്റ് ബസുകള്‍ തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കുചേര്‍ന്നു. പറവൂരിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. പണിമുടക്ക് അനുഗ്രഹം ആയതു വര്ക്ക്ഷോപ്പുകള്ക്ക്ആണ്. പണിയുള്ള വാഹനങ്ങള്‍ എല്ലാം ഇന്നലെ തന്നെവര്ക്ക്ഷോപ്പ്കളില് സ്ഥാനം പിടിച്ചു. എന്തായാലും ഒരു പണിമുടക്ക് അവധി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ്രെഡെവര്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: