പുനലൂര്‍: പുനലൂരില്‍ ഓണക്കാലം ഉല്‍സവമാക്കി മാറ്റാനുള്ള ഒരുക്കം ധൃതഗതിയില്‍ നടന്നുവരുന്നു. പുനലൂര്‍ ഫെസ്റ്റിവലില്‍ എത്തുന്നവരുടെ ഏറ്റവും ആകര്‍ഷകമായ ഇനം ഹെലികോപ്റ്റര്‍ യാത്രയാണ്. ഹെലികോപ്ടര്‍ യാത്രയുടെ ടിക്കറ്റ് വിതരണത്തിന്റെ ഒദ്യോഗിക ഉദ്ഘാടനം ഡോ. ബിന്ദുരാജിന് ആദ്യ ടിക്കറ്റ് നല്കി നഗരസഭാ ചെയര്‍ പേഴ്സണ്‍ ഗ്രേസി ജോണ്‍ നിര്‍വഹിച്ചു.
ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച ചടങ്ങിന് ഉപാധ്യക്ഷന്‍ എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. 13 മുതല്‍ 18വരെയാണ് ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഒരാള്‍ക്ക് 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പെയിലറ്റടക്കം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ് ഫെസ്റ്റില്‍ എത്തുന്നത്. ഹെലികോപ്റ്റര്‍ യാത്രയുടെ ടിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് സംഘാടകസമിതിയുടെ ഓഫീസിലേക്കും നഗരസഭാ കാര്യാലയത്തിലേക്കും ഇതിനകം നൂറുകണക്കിന് ആള്ക്കാര് എത്തിക്കൊണ്ടിരുന്നു.
പുനലൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും യാത്ര ആംഭിക്കുന്ന ഹെലികോപ്റ്റര്‍ തെന്മല അണക്കെട്ട് പദ്ധതി പ്രദേശം, ശെന്തുരുണി വന്യജീവി കേന്ദ്രം, ഒറ്റക്കല്‍ ലുക്കൗട്ട് തടയണ തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ കാനനഭംഗി ആസ്വദിച്ച് തിരികെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. മുരളി അസോസിയേറ്റ്സ് ആണ് ഹെലികോപ്റ്റര്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ജിജി കെ. സാബു, പബ്ലിസിറ്റി ചെയര്മാന് അഡ്വ. പി.എ. അനസ്, കൗണ്‍സിലര്‍മാരായ വി.പി. ഉണ്ണികൃഷ്ണന്, സബീന കബീര്‍, വസന്തരഞ്ജന്‍, പൊടിയന് പിള്ള, വിളയില്‍ സഫീര്‍, ജലീല്‍, മുരളി, ഹക്കീം, അനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: