നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ധനം പ്രേമമാണ്. മാതാവില്‍ നിന്നും നമുക്ക് കിട്ടിയിട്ടുള്ള അമൂല്യസമ്മാനമാണ് അത്. ‘പ്രേമം ഈശ്വരനാണ്. പ്രേമത്തില്‍ ജീവിക്കുക.’ പ്രേമത്തോടുകൂടി ജീവിക്കുക. ആരെയും ദ്വേഷിക്കരുത്, നിങ്ങളുടെ ‘ശത്രുവിനെ’ കാണുമ്പോഴും അവര്‍ക്ക് അഭിവാദനം അര്‍പ്പിക്കുക. വളരെയധികം മഠയന്മാരെ നിങ്ങള്‍ ഈ ലോകത്ത് കാണുന്നു. അവരുമായി സഹവസിക്കുമ്പോള്‍ പല തരത്തിലുള്ള സംഘര്‍ഷങ്ങളും വിവാദങ്ങളും ഉയര്‍ന്നുവരുന്നു. അവയില്‍ ഇടപെടാതെ ഈശ്വരനെ ധ്യാനിക്കുക. എപ്പോഴും ഈശ്വരധ്യാനത്തില്‍ ഏര്പ്പെടുന്നയാള് മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠനാകുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: