നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ലൊരു ദൃശ്യത്തെ, അഥവാ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മഹത്തായ ഒരു സംഭവത്തെ, അതുമല്ലെങ്കില്‍ നിങ്ങളനുഭവിച്ച ഏറ്റവും വലിയൊരു സന്തോഷകാര്യത്തെ, അഥവാ നിങ്ങളെ ഹഠാദാകര്‍ഷിച്ച ഒരു പ്രകൃതിവിലാസദൃശ്യത്തെ, അഥവാ നിങ്ങള്‍ ഏറ്റവുമധികം സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയുടെ മുഖത്തെ ഒന്ന് ഓര്‍ത്തുനോക്കാന്‍ ശ്രമിക്കുക. അങ്ങനെ ഒന്ന് കുത്തിപ്പൊക്കിയാല്മതി, ഒഴുക്ക് ശരിക്ക് തുടങ്ങുകയായി; ഒഴുക്കില്‍നിന്ന് സൂക്ഷ്മതയോടെ അകന്നുനില്ക്കുകയും ആ ഘോഷയാത്രയെ നിര്‍മ്മമമായി വീക്ഷിക്കുകയും ചെയ്യുക. അണക്കെട്ടിന്റെ ‘ചീര്‍പ്പ്’ ഒന്ന് പൊക്കിക്കൊടുത്താല്‍ മതി, തടുക്കാനാവാത്തവിധം കെട്ടിനില്‍ക്കുന്ന വെള്ളം കുതിച്ചുചാടാന്‍ തുടങ്ങും. നിങ്ങള്‍ തന്നെയും ആ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയേക്കും. കരുതിനില്‍ക്കുക; മാറിനില്‍ക്കുക; അങ്ങനെ ആ വിചാരധാരയെ അഭിവീക്ഷിക്കുക!
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: