കാബൂള്‍: പാക്കിസ്ഥാന് അതിര്‍ത്തിക്ക് അടുത്തുള്ള യുഎസ് ആസ്ഥാനത്ത് ചാവേര്‍ സംഘത്തിന്റെ ആക്രമണം നടന്നു. അക്രമണത്തെ തുടര്‍ന്ന് ഒന്നിലധികം സ്ഫോടനങ്ങളും വെടിവയ്പ്പുകളും നാറ്റോയുടെ വാഹനങ്ങളില്‍ നിന്ന് ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.
ടോര്‍ഖാം ഭാഗത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. ഈ ഭാഗത്ത് സ്ഫോടന പരമ്പര നടന്നിട്ടുണ്ടെന്ന് നാറ്റോയുടെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം തങ്ങളുടെ ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്നും നാറ്റോ അറിയിച്ചു. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കു സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരവധി ചാവേറുകള്‍ ഉണ്ടായിരുന്നത് കൊണ്ട് അഫ്ഗാന് സൈന്യവും യുഎസ് സൈന്യവും ഭീകരര്‍ക്ക് നേരെ വെടിവയ്പ്പും മറ്റും നടത്തുകയായിരുന്നെന്ന് നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ഗവര്‍ണറുടെ വക്താവ് അഹമ്മദ് സിയ്യ അബ്ദുള്‍ സായി പറയുന്നു.
യുഎസ് ആസ്ഥാനത്തിന് മുകളിലൂടെ നാറ്റോ ഹെലിക്കോപ്റ്ററുകള്‍ പറക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമണത്തെ തുടര്‍ന്ന് ജലാലബാദ് നഗരത്തിനും ടോര്ഖാമിനും മധ്യയുള്ള ഹൈവേ അടച്ചിട്ടിരിക്കുകയാണെന്നും അബ്ദുല്സായി പറഞ്ഞു.
കലാപകാരികളുടെ സംഘമാണ് തിങ്കളാഴ്ച്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്ലെന്ന് ഇ-മെയില്‍ സന്ദേശത്തിലൂടെ താലിബാന് വക്താവ് സബിയുള്ളാഹ് മുജാഹിദ് അറിയിച്ചു.
ആക്രമണത്തില്‍ നിരവധി ടാങ്കുകള്‍ നശിച്ചതായും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. അടുത്ത കുറച്ച് നാളുകളായി താലിബാന് തുടരെ തുടരെയുള്ള
അക്രമണങ്ങള്‍ അഴിച്ചു വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: